വാഷിംഗ്‌ടൺ : ലോകാരോഗ്യ സംഘടനയുമായി (WHO) പ്രവർത്തിക്കുന്ന പൊതുജനാരോഗ്യ പ്രവർത്തകർ അവരുടെ സേവനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് സിഡിസി (യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ) നിർദ്ദേശിച്ചു.
ലോകാരോഗ്യ സംഘടനയുമായി പ്രവർത്തിക്കുന്ന എല്ലാ ഏജൻസി ജീവനക്കാരും അവരുടെ സഹകരണം ഉടൻ അവസാനിപ്പിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിർദ്ദേശം പാലിക്കണമെന്നും സിഡിസി നിർദ്ദേശിച്ചു.
ലോകാരോഗ്യ സംഘടനയിൽ നിന്നും വിട്ട് നിൽക്കുന്നതിനുള്ള യുഎസിൻ്റെ തീരുമാനത്തിൽ അനശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിഡിസിയുടെ നടപടി.
ലോകാരോഗ്യ സംഘടനയില്‍നിന്ന് പിൻമാറുമെന്ന് ട്രംപ് അറിയിച്ചിരുന്നു. കോവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടന മെല്ലെപ്പോക്കാണ് നടത്തുന്നു എന്നാണ് ട്രംപ് ഉന്നയിച്ച പ്രധാന ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്