വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണയോ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളോ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ദ്വിതീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്കയുമായി ഒരു വ്യാപാരവും നടത്താന്‍ അനുവദിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
''ഇറാനിയന്‍ എണ്ണയുടെയോ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെയോ എല്ലാ വാങ്ങലുകളും ഇപ്പോള്‍ നിര്‍ത്തണം! ഇറാനില്‍ നിന്ന് എണ്ണയോ പെട്രോകെമിക്കലോ വാങ്ങുന്ന ഏതൊരു രാജ്യമോ വ്യക്തിയോ ഉടനടി ദ്വിതീയ ഉപരോധങ്ങള്‍ക്ക് വിധേയരാകും.'' ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
ആണവ കരാറിനെക്കുറിച്ചുള്ള അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ 'ലോജിസ്റ്റിക് കാരണങ്ങളാല്‍' സ്തംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഒമാന്‍ സര്‍ക്കാര്‍, ഇരു രാജ്യങ്ങളും ഒരു തിയതി അംഗീകരിച്ചതിനുശേഷം പുതിയ റൗണ്ട് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച യുഎസും ഇറാനും ചര്‍ച്ചകളില്‍ പുരോഗതി കൈവരിച്ചതായി സൂചന നല്‍കിയിരുന്നു.
'യാഥാര്‍ത്ഥ്യബോധമില്ലാത്തതും അസാധ്യവുമായ ആവശ്യങ്ങള്‍' യുഎസ് ഒഴിവാക്കിയാല്‍ ഒരു കരാറിലെത്താന്‍ കഴിയുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഇറാന്റെ നിലവിലെ ആണവ പരിപാടി തുടരാനും ആയുധങ്ങള്‍ വികസിപ്പിക്കാനും അനുവദിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കി. അതേസമയം തങ്ങളുടെ ആണവ പരിപാടി സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്ന് ഇറാന്‍ ഉറപ്പിച്ചു പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്