പിന്തുണ അഞ്ചിൽ ഒരാൾ മാത്രം; ട്രംപിന്റെ ഗ്രീൻലാൻഡ് മോഹത്തിന് അമേരിക്കക്കാർ എതിര്

JANUARY 14, 2026, 9:24 PM

വാഷിംഗ്ടൺ: ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നത് അമേരിക്കൻ പൗരന്മാരിൽ വെറും 17 ശതമാനം മാത്രമാണെന്ന് റോയിറ്റേഴ്‌സ് സർവേ.  ദ്വീപ് സൈനിക ശക്തി ഉപയോഗിച്ച് കൈവശപ്പെടുത്തുന്നതിനെതിരെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും ഉൾപ്പെടുന്ന വൻ ഭൂരിപക്ഷം എതിരാണെന്നും  സർവേ കണ്ടെത്തി.

നാറ്റോ സഖ്യരാജ്യമായ ഡെൻമാർക്കിനെതിരെ ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് ട്രംപ് ഉയർത്തിയ ഭീഷണികൾ വ്യാപകമായ ആശങ്കകൾക്ക് കാരണമായിട്ടുണ്ടെന്നും, നൂറ്റാണ്ടുകളായി ഡെൻമാർക്കിന്റെ പ്രദേശമായ ഗ്രീൻലാൻഡിനെക്കുറിച്ചുള്ള ഈ സമീപനം വിമർശനങ്ങൾ ക്ഷണിച്ചതായും സർവേ ചൂണ്ടിക്കാട്ടുന്നു.

ഗ്രീൻലാൻഡ് യുഎസ് ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും, ഭാവിയിൽ റഷ്യയോ ചൈനയോ തന്ത്രപ്രധാനമായ ഈ ഖനിസമ്പത്ത് സമൃദ്ധമായ പ്രദേശം കൈവശപ്പെടുത്തുന്നത് തടയാൻ അമേരിക്ക അത് സ്വന്തമാക്കണമെന്നും ട്രംപ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഗ്രീൻലാൻഡിനെ യുഎസ് നിയന്ത്രണത്തിലാക്കുന്നതിനായി സൈനിക ഇടപെടൽ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ വൈറ്റ് ഹൗസ് അധികൃതർ ചർച്ച ചെയ്തിട്ടുണ്ടെന്നും, ഡെൻമാർക്കിൽ നിന്ന് ഗ്രീൻലാൻഡുകാർ വിട്ട് പോരാൻ ട്രംപ്  വലിയ തുക നൽകുന്നതും പരിഗണിച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

vachakam
vachakam
vachakam

സർവേയിൽ പങ്കെടുത്തവരിൽ 47 ശതമാനം പേർ ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ എതിർത്തപ്പോൾ, 35 ശതമാനം പേർക്ക് ഇതിൽ വ്യക്തമായ അഭിപ്രായമില്ലെന്ന് പറഞ്ഞു. ഏകദേശം 20 ശതമാനം പേർക്ക് ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള പദ്ധതികളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും സർവേ വ്യക്തമാക്കുന്നു. 

ഡെൻമാർക്കിൽ നിന്ന് ഗ്രീൻലാൻഡ് സൈനിക ശക്തി ഉപയോഗിച്ച് കൈവശപ്പെടുത്തുന്നത് നല്ല ആശയമാണെന്ന് പറഞ്ഞത് വെറും 4 ശതമാനം അമേരിക്കക്കാരാണ്. ഇതിൽ റിപ്പബ്ലിക്കൻസിൽ പത്തിൽ ഒരാളും, ഡെമോക്രാറ്റുകളിൽ വളരെ കുറച്ചുപേരുമാണ് ഉൾപ്പെടുന്നത്. 71 ശതമാനം പേർ ഇത് മോശം ആശയമാണെന്ന് അഭിപ്രായപ്പെട്ടു. ഡെമോക്രാറ്റുകളിൽ 90 ശതമാനവും റിപ്പബ്ലിക്കൻസിൽ 60 ശതമാനവും സൈനിക ഇടപെടലിനെ എതിർത്തു. 

ആർട്ടിക് മേഖലയിലെ ഭൂമിശാസ്ത്രപരമായ സ്ഥാനം, പ്രധാന ഷിപ്പിംഗ് റൂട്ടുകളുടെ സാമീപ്യം, നൂതന സൈനിക സാങ്കേതികവിദ്യകൾക്ക് നിർണായകമായ അപൂർവ ധാതുക്കളുടെ വലിയ ശേഖരം തുടങ്ങിയവയാണ് യുഎസ്സിനെ ഗ്രീൻലാൻഡിലേക്ക് ആകർഷിക്കുന്നത്. ഗ്രീൻലാൻഡ് കൈയിലായാൽ ചൈനയ്ക്കും റഷ്യക്കും ഈ മേഖലയിലുള്ള താൽപര്യങ്ങളെ തടയാനും യുഎസ്സിനാകും.

vachakam
vachakam
vachakam

ദീർഘകാല സഖ്യകക്ഷിയായ ഡെൻമാർക്കിൽ നിന്ന് ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ യുഎസ് സൈന്യം തീരുമാനിച്ചാൽ അത് നാറ്റോ സഖ്യത്തിൽ വിള്ളൽ വീഴ്ത്തുകയും ട്രംപും യൂറോപ്യൻ നേതാക്കളും തമ്മിലുള്ള ഭിന്നത കൂടുതൽ ആഴത്തിലാക്കുകയും ചെയ്യും. എന്നാൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കുക എന്ന പദ്ധതിയിൽ നിന്നും ഈ എതിർപ്പുകളൊന്നും ​ട്രംപിനെ പിന്തിരിപ്പിച്ചിട്ടില്ല. 2019ൽ ആദ്യമായി ഭരണത്തിലെത്തിയത് മുതൽ ഗ്രീൻലാൻഡിൽ ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഗ്രീൻലാൻഡ് പൂർണമായും വാങ്ങുകയോ ആ പ്രദേശവുമായി ഒരു സ്വതന്ത്ര സഹകരണ കരാർ രൂപീകരിക്കുകയോ ചെയ്യുക എന്നതാണ് ട്രംപ് ലക്ഷ്യമിടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam