തിരഞ്ഞെടുപ്പിന് മുൻപ് കോസ്റ്ററിക്കയിൽ മെഗാ ജയിൽ ഉദ്ഘാടനം

JANUARY 14, 2026, 8:01 PM

കോസ്റ്ററിക്കയിൽ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് മൂന്ന് ആഴ്ച മാത്രം ബാക്കി നിൽക്കെ എൽ സാൽവഡോർ പ്രസിഡൻറ് നായിബ് ബുക്കെലെ പുതിയ ഉയർന്ന സുരക്ഷയുള്ള മെഗാ ജയിലിന്റെ ഉദ്ഘാടനം നടത്തിയതായി റിപ്പോർട്ട്.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട അക്രമങ്ങൾ വർധിച്ചതിനെ തുടർന്നാണ് കോസ്റ്ററിക്ക സർക്കാർ ഈ ജയിൽ നിർമ്മിച്ചത്. ഇതിന് എൽ സാൽവഡോർ സർക്കാർ സാങ്കേതിക സഹായവും പിന്തുണയും നൽകുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഈ ജയിൽ, എൽ സാൽവഡോറിലെ പ്രശസ്തമായ CECOT (40,000 തടവുകാരുടെ ശേഷിയുള്ള) മെഗാ ജയിലിന്റെ മാതൃകയിലാണ്. “CECOT-ൽ ചെയ്തത് എല്ലാം കോസ്റ്ററിക്കയിലും നടപ്പാക്കും” ബുക്കെലെ പറഞ്ഞു. 

ബുക്കെലെയുടെ കർശന നടപടികൾ എൽ സാൽവഡോറിൽ കൊലപാതക നിരക്ക് കുറഞ്ഞെങ്കിലും, മനുഷ്യാവകാശ സംഘടനകൾ ജയിലിലെ അമാനുഷിക സാഹചര്യങ്ങളും മരണങ്ങളും ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ എൽ സാൽവഡോർ സർക്കാർ നിഷേധിക്കുന്നു.

vachakam
vachakam
vachakam

CACCO (Center for High Containment of Organized Crime) എന്നാണ് പുതിയ ജലിയിലിന്റെ പേര്. തലസ്ഥാനമായ സാൻ ഹോസെയിൽ നിന്ന് 18 കിലോമീറ്റർ അകലത്താണ് ഇത് സ്ഥിതിചെയ്യുന്നത്‌. 5,100 തടവുകാരെ ഉൾകൊള്ളാൻ ഉള്ള ശേഷിയാണ് ഇതിനുള്ളത്. ഇതോടെ കോസ്റ്ററിക്കയിലെ ജയിൽ ശേഷി 40% വർധിക്കും.

കോസ്റ്ററിക്കയ്ക്ക് ഒരുകാലത്ത് മദ്ധ്യ അമേരിക്കയിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പേരുണ്ടായിരുന്നെങ്കിലും, ഇപ്പോൾ മയക്കുമരുന്ന് സംഘങ്ങളുടെ അക്രമം മൂലം ഗുരുതര പ്രശ്നം നേരിടുകയാണ്. അതിനാൽ തന്നെ സുരക്ഷയാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam