വാഷിങ്ടണ്‍: ഗാസയില്‍ നിന്ന് പത്ത് ലക്ഷം പാലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സ്ഥിരമായ കുടിയൊഴിപ്പിക്കലാണ് ലക്ഷ്യമിചുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗാസയെ ഏറ്റെടുക്കാനുള്ള നിര്‍ദേശം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് യുഎസിന്റെ ഭാഗത്തുനിന്ന് പുതിയ നീക്കം. ഗാസയെ പൂര്‍ണമായി ഏറ്റെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ആളുകളെ കുടിയൊഴിപ്പിക്കാനുള്ള പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ട്രംപ് ഭരണകൂടം ലിബിയന്‍ ഭരണകൂടവുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരുന്നതായി വിഷയവുമായി ബന്ധമുള്ള വ്യക്തികളെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ നിന്നെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പകരമായി പതിറ്റാണ്ട് മുന്‍പ് മരവിപ്പിച്ച കോടിക്കണക്കിന് ഡോളര്‍ വരുന്ന ഫണ്ട് യുഎസ് ലിബിയയ്ക്ക് വിട്ടുനല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 2011 ല്‍ നാറ്റോ പിന്തുണയോടെ ലിബിയയില്‍ നടന്ന ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നാണ് ലിബിയയ്ക്കുള്ള ഫണ്ട് യുഎസ് മരവിപ്പിച്ചത്. ആഭ്യന്തരയുദ്ധത്തില്‍ പ്രക്ഷോഭകാരികള്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയെ വധിച്ചിരുന്നു.
പലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റുന്നകാര്യത്തില്‍ അന്തിമതീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിവരം. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥന്‍ എന്‍ബിസി ന്യൂസിനോട് പ്രതികരിച്ചു. പലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളെ കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഹമാസിന്റെ ഉന്നത ഉദ്യോഗസ്ഥനായ ബാസെം നയിം പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്