കൂട്ട നാടുകടത്തലിന് ട്രംപിന് 5.8 ലക്ഷം കോടി! ഡെമോക്രാറ്റുകളെ അട്ടിമറിച്ച് റിപ്പബ്ലിക്കന്‍മാര്‍ 'സെക്യൂര്‍ അമേരിക്ക ആക്ട്' പാസാക്കി

JUNE 10, 2026, 10:36 AM

വാഷിംഗ്ടണ്‍: യു.എസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നടപടികള്‍ക്ക് കൂടുതല്‍ വേഗത പകര്‍ന്നു കൊണ്ട് 70 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 5.8 ലക്ഷം കോടി രൂപ) 'സെക്യൂര്‍ അമേരിക്ക ആക്ട്' യു.എസ് പ്രതിനിധി സഭ പാസാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കടുത്ത എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും കഷ്ടിച്ച് മറികടന്നാണ് ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ബില്‍ ജനപ്രതിനിധി സഭയില്‍ വിജയിപ്പിച്ചെടുത്തത്. ബില്‍ ഇനി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒപ്പുവെക്കലോടെ നിയമമായി മാറും.

നേരിയ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം

പ്രതിനിധി സഭയില്‍ വെറും രണ്ട് വോട്ടിന്റെ (214-212) വ്യത്യാസത്തിലാണ് ബില്‍ പാസായത്. ഡെമോക്രാറ്റുകള്‍ ഒന്നടങ്കം ബില്ലിനെതിരെ വോട്ട് ചെയ്തപ്പോള്‍ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ കൃത്യമായ സാന്നിധ്യവും ഐക്യവും ഉറപ്പുവരുത്തിയാണ് വിജയം പിടിച്ചെടുത്തത്. സാധാരണയായി പ്രതിപക്ഷം കൊണ്ടുവരുന്ന ഫിലിബസ്റ്റര്‍ പോലുള്ള തടസ്സങ്ങളെ ഇല്ലാതാക്കാന്‍ പ്രത്യേക കോണ്‍ഗ്രസ് തന്ത്രമാണ് റിപ്പബ്ലിക്കന്‍മാര്‍ സഭയില്‍ പ്രയോഗിച്ചത്. ഈ നിയമം വഴി ട്രംപിന്റെ ബാക്കി വരുന്ന ഭരണകാലയളവിലുടനീളം (അടുത്ത 3 വര്‍ഷത്തേക്ക്) പ്രതിവര്‍ഷം 10 ലക്ഷം പേരെ നാടുകടത്താനുള്ള പദ്ധതിക്ക് തടസ്സമില്ലാതെ ഫണ്ട് ലഭ്യമാകും.

ഈ വന്‍ തുക പ്രധാനമായും അതിര്‍ത്തി സുരക്ഷയ്ക്കും കുടിയേറ്റ വിരുദ്ധ ഏജന്‍സികള്‍ക്കുമായാണ് വിഭജിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ വിഹിതം ലഭിച്ചിരിക്കുന്നത് ആഭ്യന്തരമായി കുടിയേറ്റക്കാരെ കണ്ടെത്താനും നാടുകടത്താനുമുള്ള ഐ.സി.ഇ (ICE) എന്ന ഏജന്‍സിക്കാണ്. 38 ബില്യണ്‍ ഡോളറാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. അതിര്‍ത്തി സുരക്ഷ ശക്തമാക്കാനും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുമായി അതിര്‍ത്തി രക്ഷാസേനയ്ക്ക് 26 ബില്യണ്‍ ഡോളറും, ഭാവിയിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളും അപ്രതീക്ഷിത ചിലവുകളും നേരിടുന്നതിനായി കണ്‍ടിന്‍ജന്‍സി ഫണ്ടിലേക്ക് 5 ബില്യണ്‍ ഡോളറും ഇതിലൂടെ വകയിരുത്തിയിട്ടുണ്ട്.

ഒഴിവാക്കപ്പെട്ട വിവാദ നിര്‍ദ്ദേശങ്ങള്‍

ബില്ലിന്റെ ആദ്യഘട്ട ചര്‍ച്ചകളില്‍ ട്രംപിന്റെ പുതിയ വൈറ്റ് ഹൗസ് ബാള്‍റൂം സുരക്ഷയ്ക്കായി 1 ബില്യണ്‍ ഡോളറും, ട്രംപിന്റെ അനുയായികള്‍ക്കെതിരെയുള്ള മുന്‍ നിയമനടപടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 1.8 ബില്യണ്‍ ഡോളറും റിപ്പബ്ലിക്കന്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിനെ തുടര്‍ന്ന് ബില്ലില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുകയാണ് ഉണ്ടായത്.

പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണമെന്ന് ഡെമോക്രാറ്റുകള്‍

കഴിഞ്ഞ ജനുവരിയില്‍ മിനിയാപൊളിസില്‍ ഫെഡറല്‍ ഏജന്റുമാരുടെ നടപടിക്കിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. നടപടികള്‍ക്കിടെ ഏജന്റുമാര്‍ മാസ്‌ക് ധരിക്കരുത്, ഐഡി കാര്‍ഡുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം, സ്വകാര്യ ഇടങ്ങളില്‍ പരിശോധന നടത്താന്‍ കോടതി വാറണ്ട് നിര്‍ബന്ധമാക്കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും റിപ്പബ്ലിക്കന്‍മാര്‍ അംഗീകരിച്ചില്ല. ഒരു സുരക്ഷാ മാനദണ്ഡങ്ങളും പരിശോധനകളും ഇല്ലാതെയാണ് തുക കൈമാറുന്നതെന്നും സാധാരണക്കാരുടെ മെഡിക്കല്‍-ഭക്ഷണ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചാണ് ട്രംപ് കുടിയേറ്റക്കാരെ വേട്ടയാടാന്‍ ഫണ്ട് കണ്ടെത്തുന്നതെന്നും ഡെമോക്രാറ്റിക് ലീഡര്‍ ഹക്കീം ജെഫ്രീസ് ആരോപിച്ചു.

ചരിത്രത്തിലെ ഏറ്റവും നീണ്ട ഏജന്‍സി അടച്ചുപൂട്ടല്‍

കുടിയേറ്റ നയങ്ങളിലെ ഭേദഗതികളെച്ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് (DHS) വലിയൊരു പ്രതിസന്ധിയെ നേരിട്ടിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നീണ്ട ഏജന്‍സി ഷട്ട്ഡൗണ്‍ ആയിരുന്നു അത്. ഇതിന് പകരമായാണ് വാര്‍ഷിക ബജറ്റ് ചര്‍ച്ചകള്‍ക്ക് കാത്തുനില്‍ക്കാതെ റിപ്പബ്ലിക്കന്‍മാര്‍ ഈ പ്രത്യേക മള്‍ട്ടി-ഇയര്‍ ഫണ്ടിംഗ് പാസാക്കിയെടുത്തത്.

വരാനിരിക്കുന്ന യു.എസ് മിഡ്-ടേം തിരഞ്ഞെടുപ്പില്‍ അതിര്‍ത്തി സുരക്ഷയും നാടുകടത്തലും പ്രധാന രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കാട്ടാനാണ് റിപ്പബ്ലിക്കന്‍മാരുടെ നീക്കം.

English Summary

The Republican-led U.S. House of Representatives narrowly passed the Secure America Act in a tight 214–212 vote over unanimous Democratic opposition, sending the nearly $70 billion immigration enforcement bill to President Donald Trump for his signature. This legislation secures funding for Homeland Security agencies through the next three years to support the administration's goal of deporting roughly 1 million people per year, breaking down the budget into $38 billion for Immigration and Customs Enforcement (ICE), $26 billion for the Border Patrol, and $5 billion for unforeseen contingency costs. To pass the bill following the longest Homeland Security shutdown in U.S. history, Republican leadership used complex procedural maneuvers to bypass a Senate filibuster and scrapped politically toxic proposals from the initial draft, such as $1 billion for White House security and a $1.8 billion fund to compensate Trump's allies. Meanwhile, Democrats heavily criticized the bill as an accountability-free "blank check" for ICE, especially after Republicans rejected their demands for operational reforms—including banning agents from wearing masks, requiring visible ID badges, and demanding judicial warrants before entering private property—following two deaths during recent enforcement actions in Minneapolis.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam