ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തോടെ പുതിയ പോപ്പിനെ കണ്ടെത്തുന്നതിനുള്ള കോൺക്ലേവ് നടപടികൾക്ക് വത്തിക്കാനില്‍ തുടക്കമിട്ടിരിക്കുകയാണ്. ഇതിനിടെ പോപ്പിന്‍റെ വേഷവിധാനങ്ങളോടെ ഇരിക്കുന്ന ചിത്രം തന്‍റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പങ്കുവച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ട്രംപ്.
എന്നാൽ ഈ ചിത്രത്തിന് വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കോണ്‍ക്ലേവ് ആരംഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി തനിക്ക് പോപ്പാകാന്‍ താത്പര്യമുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച എഐ ചിത്രമാണ് ട്രംപ് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്