ആണവ പദ്ധതി പുനർനിർമ്മിക്കാൻ ശ്രമിച്ചാൽ ഇറാനെ വീണ്ടും ആക്രമിക്കും; ട്രംപ്

JUNE 25, 2025, 8:24 PM

വാഷിംഗ്‌ടൺ: ഇറാൻ ആണവ പദ്ധതി പുനർനിർമ്മിക്കാൻ ശ്രമിച്ചാൽ അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ബുധനാഴ്ച നെതർലാൻഡ്‌സിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കവെ മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തിന്റെ പദ്ധതിയെ വളരെ വർഷങ്ങൾ പിന്നോട്ടടിച്ചതായി ഇസ്രായേൽ പ്രസ്താവിച്ചതായി അമേരിക്ക പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, യുഎസ് നടത്തിയ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് വലിയ കേടുപാട് സംഭവിച്ചതായി സമ്മതിച്ച് ഇറാൻ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങൾക്ക് കേടുപാട് സംഭവിച്ചതായും യുഎസ് നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇറാൻറെ ആവശ്യം. 

ഇസ്രയേൽ–ഇറാൻ സംഘർഷത്തിൻറെ പന്ത്രണ്ടാം നാളിലാണ് യുഎസ് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് ഇറാൻറെ ഫോർഡോ, നാതൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങൾ തകർത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam