വാഷിങ്ടന്‍:
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം യുഎസ് ഉടന്‍
പരിഹരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പാക്കിസ്ഥാന്‍
പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും മഹത്തായ
മനുഷ്യരെന്നും അദ്ദേഹം പറഞ്ഞു. തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള
വെടിനിര്‍ത്തലിനു മധ്യസ്ഥത വഹിച്ച ശേഷമായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.
എട്ടു
മാസത്തിനുള്ളില്‍ തന്റെ ഭരണകൂടം അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളില്‍
ഒന്നാണിത്. തങ്ങള്‍ ശരാശരി ഒരു മാസം ഒന്ന് എന്ന തോതില്‍ മാത്രമാണ് യുദ്ധം
അവസാനിപ്പിക്കുന്നത്. ഒന്നു മാത്രമേ ശേഷിക്കുന്നുള്ളൂ. പാക്കിസ്ഥാനും
അഫ്ഗാനിസ്ഥാനും യുദ്ധം ആരംഭിച്ചതായി കേട്ടു. അത് വളരെ വേഗത്തില്‍
പരിഹരിക്കും. തനിക്ക് അവരെ രണ്ടു പേരെയും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
