സംവാദത്തിന് തയ്യാർ; ട്രംപും കമലാ ഹാരിസും സെപ്തംബർ നാലിന് നേർക്കുനേർ

AUGUST 3, 2024, 7:59 PM

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസുമായി സംവാദത്തിന് തയ്യാറാണെന്ന് മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്.

ഫോക്‌സ് ന്യൂസ് മുന്നോട്ടുവെച്ച ഓഫർ ഡൊണാൾഡ് ട്രംപ് സ്വീകരിച്ചു. സെപ്തംബർ നാലിനാണ് സംവാദം. പ്രസിഡൻ്റ് ട്രംപും കമലാ ഹാരിസും തമ്മിലുള്ള ആദ്യ സംവാദമാണിത്. സംവാദത്തിന് തയ്യാറാണെന്ന് അമേരിക്കന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു.

"സെപ്തംബര്‍ നാലിന് കമലാ ഹാരിസുമായി സംവാദത്തിന് തയ്യാറാണെന്ന് ഫോക്‌സ് ന്യൂസിനെ അറിയിച്ചു. നേരത്തെ 'ഉറക്കംതൂങ്ങി' ജോ ബൈഡനുമായി എബിസിയില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ ബൈഡന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയതോടെ സംവാദവും ഒഴിവായി.ബൈഡനുമായി നേരത്തെ തീരുമാനിച്ച സംവാദത്തിന്റെ മാനദണ്ഡങ്ങള്‍ തന്നെയാവും ഇവിടെയും. കാഴ്ച്ചക്കാര്‍ നിറഞ്ഞ സദസ്സിലായിരിക്കും സംവാദം." ട്രംപ് അറിയിച്ചു.

vachakam
vachakam
vachakam

സംവാദത്തിന് തയ്യാറാണെന്ന് കമലാ ഹാരിസ് അറിയിച്ചിട്ടുണ്ട്.ഫോക്‌സ്‌ന്യൂസ് സംവാദം ഗ്രേറ്റ് കോമണ്‍വെല്‍ത്ത് ഓഫ് പെന്‍സില്‍വാനിയയില്‍ നടക്കും. ബ്രെത് ബെയറും മാര്‍ത്ത മാക്കെല്ലുമായിരിക്കും സംവാദം മേഡറേറ്റ് ചെയ്യുക.

കമലാ ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ സംവാദത്തിന് തയ്യാറല്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വം ഇന്നാണ് പ്രഖ്യാപിച്ചത്. നവംബർ അഞ്ചിനാണ് പൊതുതെരഞ്ഞെടുപ്പ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam