'ഉക്രേനിയന്‍, റഷ്യന്‍ ജീവന്‍ രക്ഷിക്കുക';അലാസ്‌ക സമാധാന ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് ട്രംപ്-പുടിന്‍

AUGUST 14, 2025, 7:12 PM

വാഷിംഗ്ടണ്‍: വെള്ളിയാഴ്ച അലാസ്‌കയിലെ ആങ്കറേജിലുള്ള സൈനിക താവളത്തില്‍ നടക്കുന്ന സമാധാന ഉച്ചകോടിയില്‍ ഉക്രേനിയന്‍, റഷ്യന്‍ ജീവന്‍ രക്ഷിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ആഴ്ചയാണ് ഉന്നതതല യോഗം പ്രഖ്യാപിച്ചത്. ഇത് ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് ഒരു പ്രോത്സാഹനമായി അമേരിക്ക റഷ്യയ്ക്ക് അപൂര്‍വ-ഭൂമി ധാതുക്കള്‍ ലഭ്യമാക്കുമോ എന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞത്, തങ്ങളുടെ കൂടിക്കാഴ്ചയില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം എന്നായിരുന്നു. ഈ കൂടിക്കാഴ്ച റഷ്യയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ധാരാളം ജീവന്‍ രക്ഷിക്കാന്‍ പോകുന്നതിനാല്‍ തന്നെ അത് തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കുമെന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

നാറ്റോ വഴി ഉക്രെയ്ന്‍ നേടിയ സൈനിക ഉപകരണങ്ങള്‍ക്ക് അമേരിക്കയ്ക്ക് പൂര്‍ണ്ണമായി പണം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
തങ്ങള്‍ ഇനി പണമൊന്നും ചെലവഴിക്കുന്നില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡന്‍ അവര്‍ക്ക് 350 ബില്യണ്‍ ഡോളര്‍ നല്‍കി. പക്ഷേ തങ്ങള്‍ക്ക് അതിന് ഒന്നും ലഭിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 2022 ഫെബ്രുവരിയില്‍ രാജ്യത്തെ ആക്രമിച്ച റഷ്യയ്ക്കെതിരായ പ്രതിരോധത്തില്‍ ഉക്രെയ്നിനെ സഹായിച്ചതിനുള്ള ചെലവ് തിരിച്ചുപിടിക്കാന്‍ ഉക്രെയ്നുമായുള്ള അപൂര്‍വ-ഭൂമി ധാതുക്കളുടെ കരാര്‍ അമേരിക്കയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപ് ഭരണകൂടം ശത്രുത അവസാനിപ്പിക്കാനും പ്രതിസന്ധി പരിഹരിക്കാനും ഈ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന കരാറുകളില്‍ എത്തിച്ചേരാനും വളരെ ശക്തവും ആത്മാര്‍ത്ഥവുമായ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് പുടിന്‍ സഹപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. നമ്മുടെ രാജ്യങ്ങള്‍ക്കിടയില്‍ മാത്രമല്ല, യൂറോപ്പിലും ആഗോളതലത്തിലും സമാധാനത്തിനുള്ള ദീര്‍ഘകാല സാഹചര്യങ്ങള്‍ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam