സുരക്ഷാ വീഴ്ച; അത്താഴ വിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെയും പ്രഥമ വനിതയെയും മാറ്റി

APRIL 25, 2026, 11:04 PM

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ അക്രമി വെടിയുതിർത്തു. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി  മാധ്യമപ്രവർത്തകർക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങിൽ നിന്ന് മാറ്റി.

യുഎസ് ഭരണനിര ഒന്നടങ്കമുള്ള ചടങ്ങിൽ വലിയ ഭീതിയും പരിഭ്രാന്തിയുമാണ് ഉണ്ടായത്. അക്രമി എട്ട് തവണയാണ് വെടി മുഴങ്ങിയത്. വെടിവെച്ചയാൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്.

വെടിവെപ്പില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

vachakam
vachakam
vachakam

ഒന്നിലധികം മാരകായുധങ്ങളുമായെത്തിയ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയിട്ടുണ്ട്. അക്രമി തനിയെ എത്തിയതാണെന്നും  ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നുമാണ് ട്രംപ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

വെടിവെയ്പ്പിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ജീവൻ രക്ഷിക്കാനായി. വളരെ അടുത്ത നിന്നാണ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. താനാണോ അക്രമിയുടെ ലക്ഷ്യമെന്ന ചോദ്യത്തിന് "അങ്ങനെയായിരിക്കാം" എന്നാണ് ട്രംപ് മറുപടി നൽകിയത്.

സംഭവത്തെത്തുടർന്ന് വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. സംഭവത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സുരക്ഷിതനാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി അറിയിച്ചു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും എഫ്.ബി.ഐ അടക്കമുള്ള ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രസിഡന്റിനെ ലക്ഷ്യം വെച്ചുള്ള വധശ്രമമാണോ ഇതെന്ന് പരിശോധിച്ചുവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam