വാഷിംഗ്ടണ്‍: പ്രസിഡന്റ് പദവിയിലെ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് മാസം തികച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'സമയം പറപറക്കുന്നു!' എന്നാണ് അര്‍ദ്ധവാര്‍ഷികം ആഘോഷിച്ചുകൊണ്ട് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് പ്രതികരിച്ചത്. പോസ്റ്റില്‍ ട്രംപ് തന്റെ നേതൃത്വത്തെ സ്വയം പ്രശംസിക്കുകയും വെറും അര വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മാറ്റിമറിച്ചതായി അവകാശപ്പെടുകയും ചെയ്തു.
'കൊള്ളാം, സമയം പറക്കുന്നു! ഇന്ന് എന്റെ രണ്ടാം കാലാവധിയുടെ ആറാം മാസ വാര്‍ഷികമാണ്. പ്രധാനമായി, ഏതൊരു പ്രസിഡന്റിന്റെയും ഏറ്റവും അനന്തരഫലമമുളവാക്കിയ കാലഘട്ടങ്ങളിലൊന്നായി ഇത് വാഴ്ത്തപ്പെടുന്നു.' ട്രംപ് എഴുതി.
ആറ് മാസം ഒരു പ്രധാന രാജ്യത്തെ പൂര്‍ണ്ണമായും പുനരുജ്ജീവിപ്പിക്കാന്‍ അധിക കാലയളവല്ല എന്നും ഒരു വര്‍ഷം മുമ്പ് നമ്മുടെ രാജ്യം മരിച്ചിരുന്നെന്നും പുനരുജ്ജീവനത്തിന്റെ പ്രതീക്ഷയൊന്നുമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും 'ഹോട്ട്' രാജ്യമായും ഏറ്റവും ആദരണീയമായ രാജ്യമായും യുഎസ് ഇന്ന് മാറിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ജനസമ്മതി ഇടിഞ്ഞു
അതേസമയം ട്രംപിന്റെ പൊതുജന സമ്മതി ആറ് മാസം കൊണ്ട് ഇടിയുകയാണെന്ന് സര്‍വേകള്‍ പറയുന്നു. ഡിസിഷന്‍ ഡെസ്‌ക് എച്ച്ക്യു സര്‍വേ പ്രകാരം യുഎസിലെ മുതിര്‍ന്നവരില്‍ ഏകദേശം 52.7% പേര്‍ പ്രസിഡന്റിന്റെ പ്രകടനത്തെ അംഗീകരിക്കുന്നില്ല. ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ 44.6% പേര്‍ മാത്രമാണ്. ട്രംപിന്റെ രണ്ടാം ടേം ആരംഭിച്ചതിന് ശേഷം അംഗീകാരം ഏറ്റവും കുറഞ്ഞ സമയമാണിതെന്ന് ദി ഇക്കണോമിസ്റ്റ്/യുഗോവ് നടത്തിയ മറ്റൊരു പോള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവബഹുലം
സംഭവബഹുലമായ ആറ് മാസമാണ് കടന്നുപോയത്. താരിഫ് പ്രഖ്യാപനത്തിലൂടെ ലോകമെങ്ങുമുള്ള രാജ്യങ്ങളുമായി ട്രംപ് ഏറ്റുമുട്ടിയ കാലമാണിത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിലും ഗാസയിലും മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങള്‍ പാളി. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെട്ട് സമാധാനം കൊണ്ടുവന്നെന്ന അവകാശവാദം ട്രംപ് ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്. ഇന്ത്യ ഇത് പാടെ തള്ളിക്കളയുന്നു. ഒടുവില്‍ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെട്ട് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് മേല്‍ ബോംബുകള്‍ വര്‍ഷിക്കാനും അദ്ദേഹം അനുമതി നല്‍കി. ഇതിനിടെ അടുത്ത സുഹൃത്തായിരുന്ന ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി വമ്പന്‍ ഉടക്കിലുമായി പ്രസിഡന്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്