വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവ സംഘര്‍ഷം ഒഴിവാക്കിയതിന്റെ ക്രെഡിറ്റ് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തലില്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യ ആവര്‍ത്തിച്ച് തള്ളിയിട്ടും അവകാശവാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് യുഎസ് പ്രസിഡന്റ്.
'നിങ്ങള്‍ പാകിസ്ഥാനെയും ഇന്ത്യയെയും നോക്കുകയാണെങ്കില്‍, വിമാനങ്ങള്‍ ആകാശത്ത് നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ആറോ ഏഴോ വിമാനങ്ങള്‍ താഴെ വീണു. അവര്‍ ഒരുപക്ഷേ ആണവായുധം പ്രയോഗിക്കാന്‍ തയ്യാറായിരുന്നു. ഞങ്ങള്‍ അത് പരിഹരിച്ചു.' വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ് പറഞ്ഞു.
ഒരു വിദേശ നേതാവും ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന് ഇന്ത്യന്‍ സൈന്യം കനത്ത പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് വെടിനിര്‍ത്താന്‍ പാക് ഡിജിഎംഒ ഇന്ത്യന്‍ ഡിജിഎംഒയെ ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിക്കുകയായിരുന്നെന്നും ഇത് പ്രകാരമാണ് വെടി നിര്‍ത്തിയതെന്നും മോദി വ്യക്തമാക്കിയിരുന്നു.
അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ ഉക്രെയ്നില്‍ സമാധാനത്തിന് വഴിയൊരുക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'പ്രസിഡന്റ് പുടിന്‍ സമാധാനം സ്ഥാപിക്കുമെന്ന് ഞാന്‍ കരുതുന്നു, പ്രസിഡന്റ് സെലെന്‍സ്‌കി സമാധാനം സ്ഥാപിക്കുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ യോജിക്കുമോ എന്ന് നമുക്ക് നോക്കാം.' ട്രംപ് പറഞ്ഞു.
ഉച്ചകോടിയോടെ ഉടനടി വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന പ്രതീക്ഷകളെ ട്രംപ് തള്ളിക്കളഞ്ഞു. 'ഇതൊരു നല്ല കൂടിക്കാഴ്ചയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു, പക്ഷേ കൂടുതല്‍ പ്രധാനപ്പെട്ട യോഗം ഞങ്ങള്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയായിരിക്കും. പ്രസിഡന്റ് പുടിന്‍, പ്രസിഡന്റ് സെലെന്‍സ്‌കി എന്നിവരുമായി ഞാന്‍ ഒരു കൂടിക്കാഴ്ച നടത്താന്‍ പോകുന്നു. ഒരുപക്ഷേ ഞങ്ങള്‍ ചില യൂറോപ്യന്‍ നേതാക്കളെയും കൂടെ കൊണ്ടുപോകും,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്