ടെക്‌സസ്: അബന്ധത്തില്‍ അമ്മ കുഞ്#ിനെ കാറില്‍ ഉപേക്ഷിച്ചു. ചൂടേറ്റ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. കുട്ടി ഡേ കെയറിലാണെന്നാണ് അവന്റെ അമ്മ വിശ്വസിച്ചിരുന്നതെന്ന് സാന്‍ അന്റോണിയോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.
22 വയസ്സുള്ള അമ്മ സാധാരണയായി തന്റെ 5 വയസ്സുള്ള മകനെ സാന്‍ അന്റോണിയോയിലെ പിന്നക്കിള്‍ കിഡ്സ് അക്കാദമിയിലെ ഡേ കെയറില്‍ ഇറക്കിവിടുകയും പിന്നീട് അടുത്ത വീട്ടില്‍ ജോലിക്ക് പോകുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ബുധനാഴ്ച, കുട്ടി ഡേ കെയറിലാണെന്ന് പൂര്‍ണ്ണമായും വിശ്വസിച്ച് അവള്‍ രാവിലെ 8 മണിക്ക് ജോലിക്ക് പോയി. എന്നാല്‍ കുഞ്ഞ് വാഹനത്തിന്റെ പിന്‍സീറ്റില്‍ തന്നെ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വൈകുന്നേരം 4:30 ന് ജോലി പൂര്‍ത്തിയാക്കിയ അമ്മ മകനെ കൂട്ടിക്കൊണ്ടുപോകാന്‍ ഡേ കെയറിലേക്ക് പോയി, പക്ഷേ ജീവനക്കാര്‍ അവളോട് അവനെ ഇറക്കിയിട്ടില്ലെന്ന് പറയുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിനെ മരിച്ചനിലയില്‍ കാറിനുള്ളില്‍ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്