കാലിഫോർണിയ: കാലിഫോർണിയയിലെ അപ്പാർട്ട്‌മെൻ്റിൽ അബദ്ധത്തിൽ കുഞ്ഞിന്റെ വെടിയേറ്റ് അമ്മ മരിച്ചു. കുട്ടി തോക്ക് എടുത്ത് കളിച്ചുവെന്നും അബദ്ധത്തിൽ വെടിപൊട്ടിയെന്നുമാണ് പോലീസ് പറയുന്നത്.
ഫ്രെസ്‌നോയിലെ പോലീസ് പറയുന്നതനുസരിച്ച് രണ്ടര വയസ്സുള്ള ആൺകുട്ടി അമ്മയ്ക്കും കാമുകനുമൊപ്പം വീട്ടിലിരിക്കുമ്പോഴാണ് സംഭവം. തോക്ക് കുട്ടിയുടെ അമ്മ ജെസിനിയ മിനയുടെ കാമുകൻ ആൻഡ്രൂ സാഞ്ചസിൻ്റേതാണെന്ന് അധികൃതർ പറഞ്ഞു.
ശരീരത്തിൻ്റെ മുകൾ ഭാഗത്താണ് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു. യുവതിയെ ചികിൽസയ്ക്കായി പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുരക്ഷാ സംവിധാനമില്ലാത്ത 9 എംഎം തോക്ക് കിടപ്പുമുറിയിൽ അലക്ഷ്യമായാണ് ആൻഡ്രൂ സാഞ്ചസൻ സൂക്ഷിച്ചതെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത സാഞ്ചസിനെതിരെ കുട്ടികളെ അപായപ്പെടുത്തൽ, തോക്ക് കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. സാഞ്ചസിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്