9/11  ആക്രമണം; കുറ്റങ്ങൾ ഏറ്റെടുക്കാൻ തയ്യാറെന്ന് മൂന്ന് പ്രതികൾ 

AUGUST 1, 2024, 9:32 AM

വാഷിങ്ടൺ: 2001 സെപ്തംബർ 11 ലെ ഭീകരാക്രമണം ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്നവരിൽ മൂന്ന് പേർ വിചാരണയ്ക്ക് മുമ്പുള്ള കരാറിൽ ഏർപ്പെട്ടതായി യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.

ഖാലിദ് ഷെയ്ഖ് മുഹമ്മദ്, വാലിദ് മുഹമ്മദ് സാലിഹ് മുബാറക് ബിൻ അത്താഷ്, മുസ്തഫ അഹമ്മദ് ആദം അൽ ഹവ്സാവി എന്നിവരെ ക്യൂബയിലെ യുഎസ് നാവികസേനാ താവളമായ ഗ്വാണ്ടനാമോ ബേയിൽ വർഷങ്ങളായി വിചാരണ കൂടാതെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്.

വധശിക്ഷ നൽകേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ സമ്മതിച്ചതിന് പകരമായി പ്രതികൾ കുറ്റം സമ്മതിക്കും. കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന 2,976 പേരുടെ കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളിലും കുറ്റസമ്മതം നടത്താൻ മൂന്ന് പ്രതികളും സമ്മതിച്ചതായി ചീഫ് പ്രോസിക്യൂട്ടറുടെ കത്തിൽ പറയുന്നു. 

vachakam
vachakam
vachakam

സിവിലിയന്മാരെ ആക്രമിക്കൽ, യുദ്ധനിയമങ്ങൾ ലംഘിച്ച് കൊലപാതകം, ഹൈജാക്കിംഗ്, തീവ്രവാദം എന്നിവ ഉൾപ്പെടെയുള്ള കുറ്റാരോപണങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അടുത്ത ആഴ്‌ചയോടെ അവർ ഔദ്യോഗികമായി കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടൈംസ് റിപ്പോർട്ട് ചെയ്തു.

2001 സെപ്റ്റംബർ 11ന്‌  അൽ-ഖ്വയ്ദ നടത്തിയ ആക്രമണത്തിൽ ന്യൂയോർക്ക്, വിർജീനിയ, പെൻസിൽവാനിയ എന്നിവിടങ്ങളിലായി മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. ഇത് ഭീകരതയ്‌ക്കെതിരായ യുദ്ധത്തിനും, അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും അധിനിവേശത്തിനും കാരണമായി. 1941-ൽ ഹവായിയിലെ പേൾ ഹാർബറിൽ 2,400 പേർ കൊല്ലപ്പെട്ട ജാപ്പനീസ് ആക്രമണത്തിന് ശേഷം യുഎസ് മണ്ണിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു അത്.

റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു.യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തിൽ സമാനതകളില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam