നാറ്റോയെ പറ്റി സംശയിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. അമേരിക്കയും യൂറോപ്പും അകലം പാലിക്കരുത്, സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തനിച്ചു നിൽക്കരുത് എന്ന് മുന്നറിയിപ്പ് നൽകി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, നാറ്റോ അംഗരാജ്യങ്ങൾ മതിയായ പ്രതിരോധ ചെലവ് വഹിക്കുന്നില്ലെങ്കിൽ, അമേരിക്ക അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നില്ല എന്ന സൂചന നൽകിയതിന് പിന്നാലെയാണ് റുട്ടെയുടെ ഈ പ്രസ്താവന എന്നത് ഏറെ ശ്രദ്ധേയമാണ്..
"ഈ സമയത്ത് തനിച്ചുപോകാനാവില്ല. യൂറോപ്പിനും വടക്കേ അമേരിക്കക്കും ഇത് ഒരുമിച്ചുനിലകൊള്ളേണ്ട ഘട്ടമാണ്," എന്നാണ് റുട്ടെ വാർസോ സ്കൂൾ ഓഫ് എക്കണോമിക്സിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയത്. യൂറോപ്പിനെയും വടക്കേ അമേരിക്കയെയും സുരള്ള ഉത്തരം നൽകുന്നു.
"അമേരിക്കയെ വിശ്വസിക്കാമോ?" എന്ന ചോദ്യം ഉയർന്നപ്പോൾ "മുഴുവൻ വിശ്വാസത്തോടെയും ഞാൻ പറയുന്നു, അമേരിക്കയെ നമ്മുക്ക് ഇപ്പോഴും 100% വിശ്വസിക്കാം. അവർ നാറ്റോയിലെ ഏറ്റവും വലിയ പങ്കാളികളും നമ്മുടെ ഏറ്റവും വലിയ സഖ്യകക്ഷിയുമാണ്" എന്നാണ് റുട്ടെ പ്രതികരിച്ചത്.
ട്രംപിന്റെ പുതിയ നയങ്ങൾ യൂറോപ്പിനോട് കൂടുതൽ പ്രതിരോധ ചെലവ് ആവശ്യപ്പെടുന്ന വിധത്തിലാണ്. ട്രംപ്, എല്ലാ നാറ്റോ രാജ്യങ്ങളും അവരുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 5% പ്രതിരോധത്തിനെക്കായി ചെലവഴിക്കണം എന്ന നിർദ്ദേശം മുന്നോട്ടുവെച്ചു. ഇപ്പോൾ നിലവിൽ നാറ്റോ രാജ്യങ്ങൾ 2% എന്ന ലക്ഷ്യമാണ് പിന്തുടരുന്നത്, പക്ഷേ 5% എന്നത് അതിലൊരുപാട് കൂടുതലാണ്. "അമേരിക്കയാൽ നമ്മെ സംരക്ഷിക്കാമെന്നുറപ്പിക്കാം,പക്ഷേ, നാറ്റോ രാജ്യങ്ങൾ അവരുടെ പങ്ക് നിർവഹിക്കണം" എന്നും റുട്ടെ പറഞ്ഞു.
അതേസമയം റുട്ടെ റഷ്യയുമായുള്ള ബന്ധം യുദ്ധം അവസാനിച്ചതിന് പിന്നാലെ സാധാരണ നിലയിലാകില്ലെന്ന് വ്യക്തമാക്കി. "റഷ്യ ഇപ്പോഴും ഏറ്റവും വലിയ ഭീഷണിയാണ്," എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. "ഇത് പ്രശ്നമായി വർഷങ്ങളോളം നീണ്ടു നിൽക്കാം, കാരണം വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത നാറ്റോ ഉച്ചകോടിയിൽ തീരുമാനം ഉണ്ടാകും എന്നാണ് കരുതുന്നത്. ജൂണിൽ, ഹേഗ് (The Hague) നഗരത്തിൽ നാറ്റോ ഉച്ചകോടി നടക്കും. ഈ ഉച്ചകോടിയിൽ, നാറ്റോയുടെ ഭാവിയും, അംഗരാജ്യങ്ങളുടെ പ്രതിരോധ ചെലവും പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും. "അത് ശക്തവും, നീതിയുക്തവുമായ, കൂടുതൽ പ്രബലമായ നാറ്റോയെ രൂപപ്പെടുത്താനുള്ള അവസരമാണ്," എന്നും റുട്ടെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്