ലോസ് ആഞ്ചലസിൽ വിവിധ മലയാളി സംഘടനാ പ്രതിനിധികളുമായി 'ടീം പ്രോമിസി'ന്റെ സംവാദം ക്രിയാത്മകമായി

JUNE 27, 2026, 2:09 PM

ലോസ് ആഞ്ചലസ്: അമേരിക്കൻ മലയാളി സംഘടനകളുടെ നെടുംതൂണായ ഫോമായെ കൂടുതൽ കരുത്തോടെ, സുതാര്യതയോടെ മുന്നോട്ട് നയിക്കാനുള്ള ദൃഢപ്രതിജ്ഞയുമായി 'ടീം പ്രോമിസ്' സ്ഥാനാർത്ഥികൾ ഫോമാ 2026-2028 വർഷത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ ഭാഗമായി  ലോസ് ആഞ്ചലസ് സന്ദർശിച്ച് വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളുമായും ഡെലിഗേറ്റുമാരുമായും സംവാദം നടത്തി.

കേരള അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ് (കല) ഇൻലൻഡ് എമ്പയർ മലയാളി അസോസിയേഷൻ (ഐ.ഇ.എം.എ), വാലി മലയാളി അസോസിയേഷൻ (വി.എം.എ), ഒരുമ എന്നീ സംഘടനകളിലെ പ്രതിനിധികളുമായാണ് ടീം ആശയവിനിമയം നടത്തിയത്. ഫോമായുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ടീം പ്രോമിസിന്റെ കാഴ്ചപ്പാടുകളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അവതരിപ്പിക്കുന്നതിനും പ്രതിനിധികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കുന്നതിനും ഈ സംഗമം അവസരമായി.

വാക്കുകളിലല്ല, പ്രവർത്തിയിലാണ് തങ്ങളുടെ വിശ്വാസമെന്നും സംഘടനയുടെ പൊതുവായ ന്മയും ഓരോ മലയാളി അസോസിയേഷന്റെയും വളർച്ചയും ലക്ഷ്യമിട്ട്, വ്യക്തമായ കാഴ്ചപ്പാടുകളോടെയാണ്  നിങ്ങളുടെ മുന്നിലേക്ക് വരുന്നതെന്നും ഫോമായുടെ സ്ഥാപക നേതാവും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) വ്യക്തമാക്കി.

vachakam
vachakam
vachakam


സമൂഹ ശാക്തീകരണം, യുവജനവനിതാ നേതൃത്വ വികസനം, വിദ്യാഭ്യാസം, സുതാര്യത, ഉത്തരവാദിത്വം, അംഗസംഘടനകളുമായുള്ള കൂടുതൽ സഹകരണം എന്നിവയ്ക്ക് മുൻഗണന നൽകുന്ന പ്രവർത്തന പദ്ധതികളാണ് ടീം പ്രോമിസ് ഫോമാ, ഡെലിഗേറ്റുകൾക്ക് മുന്നിൽ അവതരിപ്പിച്ചത്. പ്രതിനിധികളുമായി നടന്ന ആശയവിനിമയം സജീവവും ഫലപ്രദവുമായിരുന്നു.

സന്ദർശനത്തോടനുബന്ധിച്ച് ദേശീയ പുരസ്‌കാര ജേതാവും പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും എഴുത്തുകാരനുമായ പട്ടണം റഷീദ് ലോസ് ആഞ്ചലസിലുണ്ടായിരുന്നതിനാൽ, അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ ടീം പ്രോമിസിന് അവസരം ലഭിച്ചു.

vachakam
vachakam
vachakam

ചടങ്ങിൽ പങ്കുചേർന്ന് അദ്ദേഹത്തെ അഭിനന്ദിച്ചതും സന്ദർശനത്തിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നായി. ഇതിനോടനുബന്ധിച്ച് ഒരുമ സംഘടിപ്പിച്ച ചടങ്ങിൽ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് സെൽബിയെയും യുവജന പ്രതിനിധി സ്ഥാനത്തേക്ക് എലെയ്ൻ കാപ്പാട്ടിൽനെയും ഔദ്യോഗികമായി എൻഡോഴ്‌സ് ചെയ്തു. ഈ പ്രഖ്യാപനം ടീം പ്രോമിസിന്റെ വനിതായുവജന ശാക്തീകരണ ദൗത്യത്തിന് കൂടുതൽ കരുത്തേകുന്നതായി വിലയിരുത്തപ്പെട്ടു.


യോഗത്തിൽ സേവ്യർ പടയാട്ടി (വാലി മലയാളി അസോസിയേഷൻ സെക്രട്ടറി), ഹോളിവുഡ് റീജിയണിൽ നിന്നുള്ള നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥി ലോജ ലോന, സാം ഉമ്മൻ, മനു തുരുത്തിക്കാടൻ, ജോൺ കെ ജോൺ (സന്തു), ടോമി പൊട്ടുകുളം (വാലി ക്ലബ്  മുൻ പ്രസിഡന്റ്),  ബിജു തോട്ടുങ്കണ്ടത്തിൽ (വാലി ക്ലബ്), ഥാഡ് ജോൺസൺ, ഒരുമ പ്രസിഡന്റ് സിജു എബ്രഹാം, ഒരുമ സെക്രട്ടറി അനീഷ് മാത്യു, ഒരുമ ട്രഷറർ വർഗീസ് പടിഞ്ഞാറേമുറിയിൽ, നാഷണൽ കമ്മിറ്റി വനിതാ റെപ് സ്ഥാനാർത്ഥി സെൽബി കുര്യാക്കോസ്, നാഷണൽ കമ്മിറ്റി യൂത്ത് റെപ് സ്ഥാനാർത്ഥി ആഗ്‌നസ് ബിജു, ബിജു പി ജോർജ് (സെക്രട്ടറി, കല), സണ്ണി നടുവിലേക്കുറ്റ് (ട്രഷറർ, കല), മാത്യു ചാക്കോ (ഐ.ഇ.എം.എ മുൻ പ്രസിഡന്റ്), സുജ ഔസോ (ഐ.ഇ.എം.എ), ജോസഫ് ഔസോ,  ഫ്രാൻസിസ് മാത്യു (ഒരുമ), ലില്ലി ഫ്രാൻസിസ് (ഒരുമ), ബിനോയ് പുല്ലുകാലായിൽ (ഒരുമ), നെസി പുല്ലുകാലായിൽ, റോയ് വല്യാനേൽ (ഒരുമ), ജോസ് പാമ്പാടി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

vachakam
vachakam
vachakam

ഫോമയോടുള്ള ശക്തമായ പ്രതിബദ്ധത മുൻനിർത്തി, തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കൃത്യവും വ്യക്തവുമായ ഒരു മാനിഫെസ്റ്റോ ഞങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതായിരിക്കുമെന്നും വെറും വാഗ്ദാനങ്ങൾ നൽകി കടന്നുപോകാനല്ല, മറിച്ച് പ്രകടനപത്രികയിലെ ഓരോ കാര്യവും സമയബന്ധിതമായി, വിശ്വാസ്യതയോടെയും സുതാര്യതയോടെയും സത്യസന്ധതയോടെയും നടപ്പിലാക്കാൻ തങ്ങൾ ബാധ്യസ്ഥരായിരിക്കുമെന്നും മാത്യു വർഗീസ് നേതൃത്വം നൽകുന്ന 'ട്രീം പ്രോമീസിലെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ  (ജനറൽ സെക്രട്ടറി), ബിനോയ് തോമസ്  (ട്രഷറർ), ജോൺസൺ ജോസഫ്  (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ  (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോൺ  (ജോയിന്റ് ട്രഷറർ) എന്നിവർ പറഞ്ഞു.


ലോസ് ആഞ്ചലസ് സന്ദർശനം, വടക്കേ അമേരിക്കയിലെ വിവിധ മേഖലകളിലെ അംഗസംഘടനകളുമായും ഡെലിഗേറ്റുമാരുമായും നേരിട്ട് സംവദിച്ച് ഫോമായെ കൂടുതൽ സുതാര്യവും ഉൾക്കൊള്ളുന്നതും സേവനോന്മുഖവുമായ സംഘടനയായി വളർത്താനുള്ള ടീം പ്രോമിസിന്റെ പ്രതിബദ്ധത ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കുന്നതായി തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നേതാക്കൾ അഭിപ്രായപ്പെട്ടു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam