വാഷിംഗ്ടണ്‍: സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശറായുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. 1946 ല്‍ ഫ്രാന്‍സില്‍ നിന്ന് സിറിയ സ്വാതന്ത്ര്യം നേടിയതിന് ശേഷം ആദ്യമായാണ് സിറിയന്‍ പ്രസിഡന്റ് വൈറ്റ് ഹൗസ് സന്ദര്‍ശനം നടത്തുന്നത്.
ആറ് മാസം മുന്‍പ് സൗദിയില്‍വെച്ചാണ് ഇരുവരും ആദ്യമായി കണ്ടത്. ശക്തനായ നേതാവ് എന്നാണ് സിറിയന്‍ പ്രസിഡന്റിനെ ട്രംപ് അന്ന് വിശേഷിപ്പിച്ചത്. അല്‍ ഖായിദ ബന്ധമുണ്ടായിരുന്ന അശറായെ നേരത്തേ യുഎസ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇറാന്‍ പിന്തുണയുള്ള സിറിയയിലെ ബഷാര്‍ അല്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചതോടെയാണ് യുഎസിന് നയംമാറ്റം ഉണ്ടായത്.
ആഭ്യന്തര യുദ്ധവും ഉപരോധവുംമൂലം ദുരിതത്തിലായ സിറിയയെ കരകയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അശറായുടെ യുഎസ് സന്ദര്‍ശനം. ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ താല്‍ക്കാലികമായി പിന്‍വലിച്ചത് 180 ദിവസം കൂടി നീട്ടിയതായി യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു.
അതേസമയം ഉപരോധം പൂര്‍ണമായി പിന്‍വലിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി വേണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
