കുട്ടികളെയും ചേര്‍ത്തുപിടിച്ച് അഭയം തേടിയത് ഫര്‍ണിച്ചറുകള്‍ക്കടിയില്‍; മിസിസിപ്പിയിലെ അതിശക്തമായ ചുഴലിക്കാറ്റിന്റെ നടക്കുന്ന ദൃശ്യങ്ങള്‍

MAY 7, 2026, 7:31 PM


ബോഗ് ചിറ്റോ: മിസിസിപ്പിയിലുണ്ടായ അതിശക്തമായ ചുഴലിക്കാറ്റില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ തീവ്രത വെളിവാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രകൃതിക്ഷോഭത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് കാണാന്‍ കഴിയുന്നത്.

ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീടുകള്‍ തകര്‍ന്നുവീണപ്പോള്‍, കുട്ടികളെയും ചേര്‍ത്തുപിടിച്ച് ഫര്‍ണിച്ചറുകള്‍ക്കും ബാത്ത് ടബ്ബുകള്‍ക്കും അടിയില്‍ അഭയം പ്രാപിച്ചാണ് പലരും ജീവന്‍ നിലനിര്‍ത്തിയത്. വീടിന്റെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോകുമ്പോഴും കുട്ടികള്‍ക്ക് പരിക്കേല്‍ക്കാതെ നോക്കാന്‍ മാതാപിതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ സങ്കടകരമാണ്.

മിസിസിപ്പിയിലെ സില്‍വര്‍ സിറ്റി, റോളിംഗ് ഫോര്‍ക്ക് തുടങ്ങിയ നഗരങ്ങളെയാണ് ചുഴലിക്കാറ്റ് പൂര്‍ണ്ണമായും തകര്‍ത്തത്. നൂറുകണക്കിന് വീടുകളും ബിസിനസ് സ്ഥാപനങ്ങളും തകര്‍ന്നു തരിപ്പണമായി. ദുരന്തബാധിത പ്രദേശങ്ങളില്‍ മിസിസിപ്പി ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാറ്റിന്റെ വേഗതയും തീവ്രതയും കാരണം ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ പോലും സമയം ലഭിച്ചിരുന്നില്ല. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കിടയില്‍ നിന്ന് അത്ഭുതകരമായാണ് പലരും രക്ഷപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam