സ്പാർക്ക് ഓഫ് കേരളാ ഹൂസ്റ്റണിൽ വർണ്ണോജ്വലമായി അരങ്ങേറി

SEPTEMBER 26, 2025, 12:18 AM

ഹൂസ്റ്റൺ: സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിന്റെ അഭിമുഖ്യത്തിൽ നടന്ന സ്പാർക്ക് ഓഫ് കേരളാ കാണികളെ വിസ്മയത്തിന്റെ അഭ്രപാളികളിൽ എത്തിച്ച് വർണ്ണോജ്വലമാക്കി. ഹൂസ്റ്റൺ നഗരത്തിൽ ഈ വർഷം അരങ്ങേറിയ സ്റ്റേജ് ഷോകളിൽ ഉന്നത നിലവാരവും ആകർഷണിയതയും നിറഞ്ഞ് നിൽക്കുന്നതായിരുന്നു സ്പാർക്ക് ഓഫ് കേരളാ ഇവൻറ്റ്.

അനുഗ്രഹിത ഗായകൻ അഫ്‌സൽ, നായിക താരങ്ങൾ സ്വാസ്വക, മോക്ഷേ ഗായിക അഖില ആനന്ദ്, വയലിനിസ്റ്റ് വേദമിത്ര, ഡാൻസർ കുക്കു തുടങ്ങി ഒരു ഡസനിൽ പരം മികച്ച കലാപ്രതിഭകൾക്കൊപ്പം സെന്റ് മേരീസ് ഇടവക അംഗങ്ങളായ യുവജനങ്ങളും നൃത്ത നാട്യ റോളുകളിൽ അരങ്ങേറിയത് വേറിട്ടൊരു അനുഭവമായിരുന്നു.


vachakam
vachakam
vachakam

ദേവാലയ വികാരിയും, ഭാരവാഹികളും, സ്‌പോൺസേഴ്‌സും ചേർന്ന് ഭദ്രദീപം തെളിയിതോടു കൂടി നാല് മണിക്കൂർ നീണ്ട് നിന്ന നിറക്കൂട്ടുകളോടു കൂടിയുള്ള പരിപാടികൾക്ക് തുടക്കമായി. ഇടവക അംഗം കൂടിയായ ഡോ: ലിജി മാത്യു എംസിയായി അവതരണം നടത്തിയത് മികച്ച നിലവാരത്തിലായിരുന്നു.

ഹൂസ്റ്റൺ നഗരത്തിലെ ഭൂരിപക്ഷം കലാസ്‌നേഹികളും ഇമ്മാനുവേൽ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു. എല്ലാ നല്ല കലാസ്‌നേഹികൾക്കും സാമ്പത്തികമായി സഹായിച്ച സ്‌പോൺസേഴ്‌സിനും വികാരി ഫാദർ. ദാനിയേൽ എം. ജോൺ, ഇടവക സെക്രട്ടറി ഷെൽബി വർഗീസ്, ട്രസ്റ്റി അലക്‌സ് തെക്കതിൽ, പ്രോഗ്രാ കൺവീനർ ബോബി ജോർജ്, ജോയിന്റ് കൺവീനർ ജിൻസ് മാത്യു എന്നിവർ നന്ദി പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി ജോർജ് പൈലി, എൽദോ വർക്കി, അലക്‌സ് പോൾ, ജേക്കബ് ജോർജ്, സാമ്ജു, സൂസൻ എസ്, ലൗലി, ബിനു വണ്ടലിൽ, ജെലോ ജോസഫ്, ജിനോ ജേക്കബ് തുടങ്ങി യൂത്ത് അഡൽറ്റ്, സിനിയേഴ്‌സ്, വനിതാ ടീമുകളുടെ നിർലോഭമായ സഹകരണം സ്റ്റേജ് ഷോ വിജയകരമാക്കുവാൻ സഹായിച്ചു.

vachakam
vachakam
vachakam

ജിൻസ് മാത്യു റാന്നി, റിവര്‍‌സ്റ്റോൺ

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam