2025 മുതൽ വിരമിക്കല്‍ പ്രായം 67 ആയി: 1960-ൽ ജനിച്ചവർക്കായി പുതിയ നിയമം പ്രാബല്യത്തിൽ

MAY 21, 2025, 8:27 PM

2025 മുതൽ വിരമിക്കല്‍ പദ്ധതിയില്‍ വലിയ മാറ്റം, 1960-ൽ ജനിച്ച അമേരിക്കക്കാർക്ക് സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കാൻ വേണ്ട പൂർണ്ണ വിരമിക്കൽ പ്രായം 67 ആയി ഉയർത്തി. 1983-ലെ സോഷ്യല്‍ സെക്യൂരിറ്റി ആക്ടില്‍ നടപ്പാക്കിയ പരിഷ്‌കരണത്തിന്റെ അവസാന ഘട്ടമാണിത്. ജനതയുടെ ആയുർദൈർഗ്യം വര്‍ദ്ധിക്കുന്നതും സോഷ്യല്‍ സെക്യൂരിറ്റി പ്രോഗ്രാമിന്റെ ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

1960-ൽ ജനിച്ചവർക്കായി എന്താണ് മാറ്റം?

ഈ വര്‍ഷം 65 വയസ്സാകുന്ന ഏകദേശം 40 ലക്ഷം അമേരിക്കക്കാര്‍ക്കും, 67 വയസ്സാകുന്നത് വരെ പൂർണ്ണ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടാകില്ല. 1938-ന് മുമ്പ് ജനിച്ചവർക്കുള്ള FRA 65 ആയിരുന്നു. 1960-ൽ അല്ലെങ്കിൽ അതിന് ശേഷം ജനിച്ചവർക്കായി അത് 67 വരെ ഉയരുന്നതാണ് ഇതിന്റെ അന്തിമ ഘട്ടം.

vachakam
vachakam
vachakam

നേരത്തേ വിരമിച്ചാൽ ചിലവേറും 

അമേരിക്കക്കാര്‍ക്ക് 62-ാം വയസ്സില്‍ തന്നെ വിരമിക്കാം എന്നതിൽ മാറ്റമില്ല. എന്നാല്‍, ഇതുവഴി പ്രതിമാസ ആനുകൂല്യങ്ങള്‍ കുറയും. 62-ാം വയസ്സില്‍ വിരമിക്കുന്നവര്‍ക്ക് ഏകദേശം 30% കുറവ് ആനുകൂല്യമാണ് ലഭിക്കുക. ഉദാഹരണത്തിന്, ഒരാള്‍ക്ക് FRAയില്‍ $1,000 ലഭിക്കുമെങ്കില്‍, 62-ാം വയസ്സില്‍ വിരമിച്ചാല്‍ $700 മാത്രമേ ലഭിക്കൂ.

മറുവശത്ത്, 67-ന് ശേഷം വിരമിക്കല്‍ വൈകിപ്പിക്കുന്നവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. 70-ാം വയസ്സുവരെ ജോലി തുടരുന്നവര്‍ക്ക് FRA അടിസ്ഥാനമാക്കി 24% വരെ അധികം, അതായത് $1,240 വരെ പ്രതിമാസം ലഭിക്കും.

vachakam
vachakam
vachakam

ഈ മാറ്റം ബാധിക്കാത്തവര്‍ ആരൊക്കെയാണ് ?

1960-ന് മുമ്പ് ജനിച്ചവര്‍ക്ക് ഈ പുതിയ വിരമിക്കല്‍ പ്രായം ബാധകമല്ലെന്ന് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ സ്ഥിരീകരിക്കുന്നു. ഈ വിഭാഗത്തിനായി FRA പിറന്ന വര്‍ഷത്തിനനുസരിച്ചാണ് നിലനിൽക്കുന്നത്:

1943–1954-ല്‍ ജനിച്ചവര്‍: FRA – 66 വയസ്സ്

vachakam
vachakam
vachakam

1955-ല്‍ ജനിച്ചവര്‍: FRA – 66 വയസ്സും 2 മാസവും

1956-ല്‍ ജനിച്ചവര്‍: FRA – 66 വയസ്സും 4 മാസവും

1957-ല്‍ ജനിച്ചവര്‍: FRA – 66 വയസ്സും 6 മാസവും

1958-ല്‍ ജനിച്ചവര്‍: FRA – 66 വയസ്സും 8 മാസവും

1959-ല്‍ ജനിച്ചവര്‍: FRA – 66 വയസ്സും 10 മാസവും

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam