സീറോ മലബാർ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷവും രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിന്റെ ജൂബിലിയും ആഘോഷിക്കുന്ന രൂപതാ ജൂബിലിയാഘോഷത്തിന്റേ ഭാഗമായി നടത്തുന്ന ഭവന നിർമ്മാണ ചാരിറ്റി പദ്ധതിയുടെ പ്രവർത്തനത്തിനു തുടക്കം കുറിച്ചു. തലശ്ശേരി രൂപതയിലെ പേരട്ട ഇടവകയിൽപ്പെട്ട പാവപ്പെട്ട ഒരു കുടുംബത്തിന് വീട് പണിതു തീർക്കാനുള്ള ബാദ്ധ്യതയാണ് എസ്.എം.സി.സി ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ സീറോ മലബാർ സഭാ അത്മായ സംഘടനയായ എ.കെ.സി.സിയുമായി ചേർന്നാണ് ഈ പദ്ധതി പൂർത്തീകരിക്കുന്നത്.
ഷിക്കാഗോ രൂപതയിലെ അത്മായ സംഘടന എന്ന നിലയിൽ ഷിക്കാഗോ സെന്റ് തോമസ് രൂപത ജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ നാട്ടിലെ പാവപ്പെട്ട കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് എസ്.എം.സി.സി ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. രണ്ടു വർഷം മുമ്പ് എസ്.എം.സി.സി ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കരയിൽ 20ഓളം ഹൈസ്‌കൂൾ കുട്ടികൾക്ക് സ്‌കോളർഷിപ്പും ചാരിറ്റി പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.
എസ്.എം.സി.സി ഭാരവാഹികളായ സിജിൽ പാലക്കലോടി, മേഴ്‌സി കുര്യാക്കോസ്, ജോസ് സെബാസ്റ്റിയൻ, ജോർജ് പുല്ലാപ്പള്ളി, ജോർജ് ജോർജ്, മാത്യു ചാക്കോ, ബൈജു വിതയത്തിൽ, ജിയോ മാത്യൂസ്, ജോസഫ് പച്ചപ്പള്ളി, മിനി വിതയത്തിൽ, മാത്യു തോയലിൽ, സേവി മാത്യു, ജോൺസൻ കണ്ണൂക്കാടൻ, ആന്റോ കവലയ്ക്കൽ, ബോസ് കുര്യൻ, റോഷൻ പ്ലാമൂട്ടിൽ, ജോജോ കോട്ടൂർ, ഷാജി മിറ്റത്താനി, ജെയിംസ് ഓലിക്കര, അരുൺദാസ്, എൽസി വിതയത്തിൽ, ബാബു ചാക്കോ, ജോസ് കണ്ണൂക്കാടൻ, കുര്യാക്കോസ് ചാക്കോ, ഫാ. ജോഷി എളമ്പാശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്