വാഷിങ്ടൺ : സർക്കാർ ചെലവുകൾക്കുള്ള ധന അനുമതി ബിൽ പാസാക്കാനാകാതെ വന്നതോടെ യുഎസിലെ സർക്കാർ സ്ഥാപനങ്ങൾ അടച്ചുപൂട്ടി.അവശ്യ സർവീസുകൾ മാത്രമായിരിക്കും ഇനി പ്രവർത്തിക്കുക.5 ലക്ഷത്തോളം പേരെ ഷട്ട്ഡൗൺ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ.ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. എന്നാൽ അവധിയിൽ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ട്രംപിൻ്റെ ഭീഷണി.
നിർത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഡെമോക്രറ്റുകളുടെ ആവശ്യം.എന്നാല്‍ ഈ ആവശ്യം വൈറ്റ് ഹൗസ് നിഷേധിക്കുകയായിരുന്നു. ഇതോടെ വോട്ടെടുപ്പിലും റിപ്പബ്ലിക്കൻ- ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിൽ എത്താനായില്ല.
സർക്കാർ സേവനങ്ങൾ നിർത്തിവയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്നു വിശേഷിപ്പിക്കുന്നത്.യുഎസിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ 1ന് മുൻപ് ഫണ്ട് അനുവദിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെങ്കിൽ വകുപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടും. ഇതോടെ അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ളവയെല്ലാം നിർത്താൻ യുഎസ് സർക്കാർ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഷട്ട്ഡൗൺ. 2018–19ൽ 35 ദിവസം ഇത്തരത്തിൽ ഷട്ട്ഡൗൺ ഉണ്ടായിരുന്നു.
1981 ന് ശേഷമുള്ള പതിനഞ്ചാമത്തെ സർക്കാർ ഷട്ട്ഡൗൺ ആണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്