ഷാൻ റഹ്മാനും കെ.എസ്. ഹരിശങ്കറും ഷിക്കാഗോയെ സംഗീതമയമാക്കി

MAY 30, 2025, 2:57 PM

2025 മേയ് 23ന് നാപ്പർവില്ല യെല്ലോബോക്‌സ് തീയറ്ററിൽ എൻ.എസ്.എസ് ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ 'മെഗ മ്യൂസിക്കൽ നൈറ്റ്' എന്ന സംഗീതോത്സവം അരങ്ങേറി. 700ൽ അധികം സംഗീതപ്രേമികൾ പങ്കെടുത്ത ഈ വിരുന്ന്, സംഗീതത്തിന്റെയും താളത്തിന്റെയും അതുല്യമായ ലയനത്തോടെ ആസ്വദ ഹൃദയം കീഴടക്കി.

ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ രാജാവായ ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ, സ്വരങ്ങളുടെ രാജകുമാരനെന്നു പേരുകേട്ട കെ.എസ്. ഹരിശങ്കർ വേദി കീഴടക്കി. കൂടാതെ, നിത്യമാമ്മൻ മാമൻ, സയനോരാ ഫിലിപ്പ്, മിഥുൻ ജയരാജ്, നിരഞ്ജ് സുരേഷ് തുടങ്ങിയ കലാകാരന്മാർ അവരുടെ പ്രകടനത്തോടെ പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയ ഒരു തലത്തിലേക്ക്  കൊണ്ടുപോയി.


vachakam
vachakam
vachakam

ക്ലാസ്സിക് ഗാനങ്ങളുടെയും ആധുനിക സംഗീതത്തിന്റെ ഒരു മാസ്മരിക സ്വമന്യയം ആസ്വാദകർക്ക് ഒരു നവ സംഗീതാനുഭവം നൽകി. ആനന്ദവും ആവേശവും നിറഞ്ഞ ഈ സന്ധ്യ, പ്രേക്ഷകർക്ക് ദീർഘകാല ഓർമകളായി മാറി.

എൻ.എസ്.എസ് ഓഫ് ഷിക്കാഗോയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും എൻ.എസ്.എസ് ഓഫ് ഷിക്കാഗോയുടെ വനിത ഫോറം ആയ സഖിയുടെ കമ്മിറ്റി അംഗങ്ങളുടെയും നിസ്വാർത്ഥ  പരിശ്രമം പരിപാടിയുടെ വിജയത്തിനു നിർണായക പങ്കു വഹിച്ചു.

ഈ സംഗീതയാത്രയ്ക്ക് പിന്തുണയുമായി കൂടെനിന്ന എല്ലാ സ്‌പോൺസർമാർക്കും എൻ.എസ്.എസ് ഓഫ് ഷിക്കാഗോ ഹൃദയപൂർവം നന്ദി അറിയിച്ചു. അവരുടെ പൂർണ്ണ പിന്തുണയും സഹായവും ഈ കലാസന്ധ്യ മികവുറ്റത്താക്കി.

vachakam
vachakam
vachakam




vachakam
vachakam
vachakam












വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam