സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ 'സാധു കീർത്തനം'; സ്വർഗ്ഗീയ നാദം വോള്യം 44 പ്രകാശനം ചെയ്തു

APRIL 25, 2026, 10:08 PM

അറ്റ്‌ലാന്റ: മലയാള ക്രൈസ്തവ ഗാനരംഗത്തെ ഇതിഹാസം സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം 'സ്വർഗീയ നാദം' സംഘടിപ്പിച്ച 'സാധു കീർത്തനം' ലൈവ് മ്യൂസിക് കൺസേർട്ട് ഭക്തിസാന്ദ്രമായി നടന്നു. ഇതോടൊപ്പം 'സ്വർഗ്ഗീയ നാദം' ആൽബം പരമ്പരയിലെ 44-ാം വോള്യത്തിന്റെ പ്രകാശനവും നിർവഹിച്ചു.

സൂം പ്ലാറ്റ്‌ഫോമിലൂടെ നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിൻ മുഖ്യാതിഥിയായിരുന്നു.

ഉപദേശിയുടെ കാലാതീതമായ കീർത്തനങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. ഇന്റർനാഷണൽ പ്രെയർ ലൈൻ കോർഡിനേറ്റർ സി.വി. സാമുവേൽ ഉപദേശിയുടെ കുടുംബവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിച്ചു.

vachakam
vachakam
vachakam

പി.വി. വർഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ എബ്രഹാം മാത്യു സ്വാഗതം ആശംസിച്ചു. അനീഷ് ബെഞ്ചമിൻ പരിപാടികൾക്ക് നേതൃത്വം നൽകി. 

പുതിയ വോള്യത്തിൽ റവ. സാം ലൂക്കോസ്, ഷീബ ലൂക്കോസ്, സണ്ണി പരവനേത്ത്, ബീന ഫിന്നി, ഇഷ വിനീഷ്, സിജി ആനന്ദ്, ഷൈൻ വർഗീസ്, ഡോ. ജോൺ മാത്യു, ക്രിസ്റ്റ സാറ സജി, സഖറിയ ജോൺ, ഡോ. മാത്യു വർഗീസ് തുടങ്ങി പ്രമുഖ ഗായകർ ആലപിച്ച 11 ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സിസ്‌ലി സണ്ണി, ഡോ. മാത്യു വർഗീസ്, ഫിന്നി വർഗീസ് എന്നിവർ സാങ്കേതിക സഹായം നൽകി. അലക്‌സ് തോമസ് നന്ദിയും ജോർജ്ജ് വർഗീസ് സമാപന പ്രാർത്ഥനയും നിർവഹിച്ചു. ആത്മീയതയും സംഗീതവും ഒത്തുചേർന്ന ഈ വിരുന്ന് പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി.

vachakam
vachakam
vachakam

https://youtu.be/fFaJtlD8Q_o?si=bhQtfVvHAj0DH1I

പി പി ചെറിയാൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam