റിട്ടയേർഡ് പ്രൊഫസറെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ 2026ൽ

DECEMBER 18, 2025, 10:29 AM

ഫോർട്ട് വർത്ത് (ടെക്‌സസ്): ടി.സി.യു റിട്ടയേർഡ് പ്രൊഫസറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ എഡ്വേർഡ് ലീ ബസ്ബി ജൂനിയറിന്റെ (53) വധശിക്ഷാ തിയതി കോടതി നിശ്ചയിച്ചു. 2026 മെയ് 14നാണ് ശിക്ഷ നടപ്പിലാക്കുക.

2005ലാണ് ബസ്ബിക്ക് വധശിക്ഷ വിധിച്ചത്. 77 വയസ്സുകാരിയായ ലൗറ ലീ ക്രെയിനെ ഒരു സൂപ്പർമാർക്കറ്റ് പാർക്കിംഗിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊല്ലപ്പെട്ട പ്രൊഫസറുടെ കാറുമായി ഒക്ലഹോമയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രൊഫസറുടെ മൃദേഹം പിന്നീട് ടെക്‌സസ് അതിർത്തിക്ക് സമീപം കണ്ടെത്തി.

vachakam
vachakam
vachakam

തനിക്ക് മാനസിക വൈകല്യമുണ്ടെന്ന വാദവുമായി ബസ്ബി പലതവണ അപ്പീൽ നൽകിയിരുന്നു. ഇതിനെത്തുടർന്ന് 2020ൽ വധശിക്ഷ സ്റ്റേ ചെയ്തിരുന്നെങ്കിലും, ഈ വർഷം കോടതി അപ്പീലുകളെല്ലാം തള്ളിയതോടെയാണ് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവായത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam