ഫൊക്കാന കൺവൻഷൻ 2026 'ചിരിയരങ്ങിന് ' നേതൃത്വം നൽകി രാജു മൈലപ്രാ

JUNE 29, 2026, 8:41 AM

 ഓഗസ്റ്റ് 6 മുതൽ പെൻസിൽവാനിയ കൽഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവെൻഷനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ ചിരിയരങ്ങിന് പ്രശസ്ത ഹാസ്യസാഹിത്യകാരൻ രാജു മൈലപ്ര നേതൃത്വം നൽകും. വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മയായ ഫൊക്കാനയുടെ കൺവൻഷനുകളിൽ വർഷങ്ങളായി നിറഞ്ഞ സദസ്സുകളെ ആകർഷിച്ചുവരുന്ന പരിപാടിയാണ് ചിരിയരങ്ങ്. അതിഥികളോടൊപ്പം സദസ്യരെക്കൂടി പങ്കെടുപ്പിച്ച് നർമ്മവും ആക്ഷേപഹാസ്യവും സമകാലിക വിഷയങ്ങളിലെ രസകരമായ അവതരണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ പരിപാടിയുടെ മുഖ്യ സംഘാടകനും കോ -ഓർഡിനേറ്ററുമായി തുടക്കം മുതൽ രാജു മൈലപ്ര പ്രവർത്തിച്ചുപോരുന്നു. മലയാള സാഹിത്യരംഗത്തും അമേരിക്കൻ മലയാളി സംഘടനാപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ രാജു മൈലപ്ര ഫൊക്കാനയുടെ മുൻ ദേശീയ ജോയിന്റ് സെക്രട്ടറിയായും ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


'ചിരി മനുഷ്യരെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്നു'. പ്രവാസി ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നിമിഷങ്ങൾ സമ്മാനിക്കുകയാണ് ചിരിയരങ്ങിന്റെ ലക്ഷ്യം.

vachakam
vachakam
vachakam

ഈ പരിപാടിയുടെ കോ -ഓർഡിനേറ്ററായി രാജു മൈലപ്രയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയി ചാക്കപ്പനും സംയുക്തമായി പ്രസ്താവിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam