ഡേഡ് കൗണ്ടി, ജോർജിയ: ജോർജിയയിലെ കെ -9 യൂണിറ്റിലെ ഒരു പോലീസ് നായ ഞായറാഴ്ച എയർ കണ്ടീഷനിംഗ് യൂണിറ്റ് തകരാറിലായ ഒരു ചുട്ടുപൊള്ളുന്ന കാറിൽ കുടുങ്ങി ചത്തു. പുറത്തെ താപനില 100 ഡിഗ്രിക്ക് മുകളിൽ ആയിരുന്നപ്പോഴാണ് സംഭവം. ഡേഡ് കൗണ്ടി ഷെരീഫ് ഓഫീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ജോർജിയ എന്ന ഈ നായയെ പരിചരിച്ചിരുന്ന ഡെപ്യൂട്ടിയെ പട്രോളിംഗ് കാറിൽ ഉപേക്ഷിച്ചതിനെ തുടർന്ന് ഉടനടി പിരിച്ചുവിട്ടു.
ഷെരീഫ് ഓഫീസിലെ പുതിയ അംഗമായിരുന്നു ജോർജിയ. കെ -9 യൂണിറ്റിലേക്ക് സംഭാവനയായി ലഭിച്ച ബ്ലഡ്ഹൗണ്ട് ഇനത്തിൽപ്പെട്ട നായയായിരുന്നു ഇത്.
ഷെരീഫിന്റെ ഓഫീസിനുള്ളിൽ ദീർഘനേരം ചെലവഴിക്കുന്നതിനിടെ നായയുടെ ഹാൻഡ്‌ലർ നായയെ പട്രോളിംഗ് കാറിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്