ടെന്നസി: മിസിസിപ്പി സര്‍വകലാശാല റഗ്ബി താരമായ കോറി ആഡംസ് ടെന്നസിയിലെ വീടിനു പുറത്തുവെച്ച് വെടിയേറ്റു മരിച്ചു. കോര്‍ഡോവയിലെ വീടിന് പുറത്ത് കോറി ആഡംസ് അടക്കം അഞ്ചു പേര്‍ക്കാണ് വെടിയേറ്റത്. 18 കാരനായ റഗ്ബി താരത്തെ ഒരു കാറില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതായി ടെന്നസിയിലെ ഷെല്‍ബി കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.
വെടിവെപ്പില്‍ പരിക്കേറ്റ നാല് പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആരുടെയും സ്ഥിതി ഗുരുതരമല്ല. വെടിവെപ്പിനു ശേഷം രക്ഷപെട്ട അക്രമിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്