ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ നഴ്‌സസ് വീക്കിനോടനുബന്ധിച്ച് നഴ്‌സുമാരെ പ്രത്യേകം ആദരിക്കുകയും അവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.
ആരോഗ്യമേഖലയിൽ വിവിധ തലങ്ങളിലായി ശുശ്രൂഷ ചെയ്യുന്ന എല്ലാ നേഴ്‌സുമാരെയും വിശുദ്ധ കുർബാനയ്ക്കുശേഷം ഒരുമിച്ചുകൂട്ടി ദൈവത്തിന് പ്രത്യേകമായി സമർപ്പിച്ച് ഇടവക വികാരി ഫാ. തോമസ് മുളവനാൽ പ്രാർത്ഥിക്കുകയും ഇടവകയുടെ ആദരവ് അർപ്പിക്കുകയും ചെയ്തു.
അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ഫാ. എബിൻ എടത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.
ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്