നോർത്ത് അമേരിക്കൻ മാർത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസ്: രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

MAY 1, 2026, 11:17 PM

ഡാളസ് : സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ 18-ാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ  പുരോഗമിക്കുന്നു. 2026 ഓഗസ്റ്റ് 20 മുതൽ 23 വരെ നടക്കുന്ന ഈ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് സന്നദ്ധ സുവിശേഷ സംഘം ഡാല്ലസ് സെന്റർ-എ ആണ്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കി 'വന്നു കാൺമീൻ: വിശുദ്ധ ജീവിതത്തിലേക്കുള്ള ക്ഷണം' (Come and See: The Divine Invite) എന്നതാണ് ഈ വർഷത്തെ കോൺഫറൻസ് പ്രമേയം. ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ ഇവന്റ് സെന്ററാണ് കോൺഫറൻസിന് വേദിയാകുന്നത്.

നോർത്ത് അമേരിക്കൻ ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ്.
പ്രശസ്ത വചന പ്രഘോഷകൻ റവ. മോത്തി വർക്കി എന്നിവരാണ് മുഖ്യ പ്രഭാഷകർ
സെന്റർ-എ  പ്രസിഡന്റ് റവ. എബ്രഹാം വി . സാംസൺ, ജനറൽ കൺവീനർ ഷാജി എസ്. രാമപുരം എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

vachakam
vachakam
vachakam

റവ. ജസ്‌വിൻ ജോൺ (ചെയർമാൻ), ജേക്കബ് മത്തായി (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ ഫോം, വെബ്‌സൈറ്റ്, ബ്രോഷർ എന്നിവയുടെ പ്രകാശനം ഇതിനോടകം പൂർത്തിയായി.

ഭദ്രാസന സെക്രട്ടറിയും പ്രശസ്ത സംഗീതജ്ഞനുമായ മിസ്റ്റർ ജോർജ് വർഗീസിന്റെ നേതൃത്വത്തിൽ വിപുലമായ ഗായക സംഗം  രൂപീകരണ നടപടികൾ പുരോഗമിക്കുന്നു. ഭദ്രാസനത്തിലെ എല്ലാ ഇടവകാംഗങ്ങളും ഒത്തൊരുമിച്ച് ഈ കോൺഫറൻസ് വൻ വിജയമാക്കണമെന്ന് അഭിവന്ദ്യ എബ്രഹാം മാർ പൗലോസ് തിരുമേനി ആഹ്വാനം ചെയ്തു.

അലക്‌സ് കോശി, മീഡിയ കൺവീനർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam