തടവുകാരുടെ ജയിൽചാട്ടം: ന്യൂ ഓർലിയൻസ് ഷെരീഫിനെതിരെ ക്രിമിനൽ കുറ്റപത്രം

APRIL 29, 2026, 8:31 PM

ന്യൂ ഓർലിയൻസ്: കഴിഞ്ഞ വർഷം പത്ത് തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ന്യൂ ഓർലിയൻസ് ഷെരീഫ് സൂസൻ ഹട്‌സണെതിരെയും ചീഫ് ഫിനാൻഷ്യൽ ഓഫീസർ ബിയാങ്ക ബ്രൗണിനെതിരെയും ക്രിമിനൽ കുറ്റപത്രം സമർപ്പിച്ചു. 

ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ച, നീതിനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ലൂസിയാന അറ്റോർണി ജനറൽ ലിസ് മുറിലാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.

2025 മെയ് മാസത്തിലായിരുന്നു ന്യൂ ഓർലിയൻസ് ജസ്റ്റിസ് സെന്ററിലെ പത്ത് തടവുകാർ സെല്ലിലെ സിങ്കും ടോയ്‌ലറ്റും തകർത്ത് അതിലൂടെ ഉണ്ടായ ദ്വാരത്തിലൂടെ രക്ഷപ്പെട്ടത്. ഇതിൽ കൊലപാതകക്കേസ് പ്രതികളും ഉൾപ്പെട്ടിരുന്നു. 

vachakam
vachakam
vachakam

ഹട്‌സണെതിരെ 30 കുറ്റങ്ങളും ബിയാങ്കയ്ക്കെതിരെ 20 കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും പാസ്‌പോർട്ട് കൈമാറണമെന്നും സംസ്ഥാനം വിട്ടുപോകരുതെന്നും കോടതി ഉത്തരവിട്ടു. 

ലൂസിയാനയിലെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതാ ഷെരീഫായിരുന്നു സൂസൻ ഹട്‌സൺ. ഈ സംഭവത്തിന് മുൻപ് തന്നെ പന്ത്രണ്ടോളം ജയിൽ ജീവനക്കാരെയും തടവുകാരുടെ ബന്ധുക്കളെയും ജയിൽചാട്ടത്തിന് സഹായിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. അടുത്ത മാസം പുതിയ ഷെരീഫ് ചുമതലയേൽക്കാനിരിക്കെയാണ് ഈ നാടകീയ നീക്കങ്ങൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam