'ഞങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെയും ശത്രുക്കള്‍'; ഗാസ വിഷയത്തില്‍ അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളോട് നെതന്യാഹു

JULY 25, 2024, 7:34 AM

വാഷിംഗ്ടണ്‍: ഞങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ ശത്രുക്കളാണെന്ന് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ യുദ്ധത്തിന് പിന്തുണ ശേഖരിക്കാന്‍ ഉദ്ദേശിച്ച് കോണ്‍ഗ്രസില്‍ നടത്തിയ ഒരു സുപ്രധാന പ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കി നെതന്യാഹു രംഗത്തെത്തിയത്. എന്നാല്‍ ക്യാപിറ്റോളിന് അകത്തും പുറത്തും ഇക്കാര്യത്തില്‍ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തി.  

തങ്ങള്‍ ഇറാനുമായി യുദ്ധം ചെയ്യുമ്പോള്‍, തങ്ങള്‍ അമേരിക്കയുടെ ഏറ്റവും തീവ്രവും കൊലയാളിയുമായ ശത്രുവിനോട് പോരാടുകയാണെന്ന് നെതന്യാഹു പറഞ്ഞു. ഞങ്ങളുടെ പോരാട്ടം നിങ്ങളുടെ പോരാട്ടമാണ്, ഞങ്ങളുടെ വിജയം നിങ്ങളുടെ വിജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ നാലാമത്തെ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിക്കവെ ഇസ്രായേല്‍ നേതാവിന് ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാരില്‍ നിന്നും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam