പ്ലാനോ വംശീയ അതിക്രമ കേസ്: വ്യാജപ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കും 26 കോടി രൂപ പിഴ

FEBRUARY 9, 2026, 12:18 AM

പ്ലാനോ(ഡാളസ്) : തന്റെ മകൻ വംശീയമായ അതിക്രമത്തിന് ഇരയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കുമെതിരെ കോടതിയുടെ വിധി. പ്ലാനോ സ്വദേശിയായ ആഷർ വാൻ (18) നൽകിയ പരാതിയിൽ, സമ്മർ സ്മിത്ത്, അഭിഭാഷകയായ കിം ടി. കോൾ എന്നിവർ 3.2 ദശലക്ഷം ഡോളർ (ഏകദേശം 26.5 കോടി രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്.

2021ൽ ഒരു ഉറക്കത്തിനിടയിൽ ആഷർ വാനും സുഹൃത്തുക്കളും ചേർന്ന് സമ്മർ സ്മിത്തിന്റെ മകന് മൂത്രം കലർത്തിയ പാനീയം നൽകിയെന്നതായിരുന്നു വിവാദം. ഇതിനെ വംശീയ അതിക്രമമായും ക്രൂരമായ മർദ്ദനമായും ചിത്രീകരിച്ച് സമ്മർ സ്മിത്ത് സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടത്തി.

ഇത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ആഷറിനും കുടുംബത്തിനുമെതിരെ വലിയ തോതിലുള്ള ഭീഷണികൾക്കും ആക്രമണങ്ങൾക്കും കാരണമാവുകയും ചെയ്തു. കുട്ടികൾ തമ്മിലുണ്ടായ മോശം തമാശയെ വംശീയ അതിക്രമമായി ചിത്രീകരിച്ച് ആഷറിന്റെ ജീവിതം തകർത്തുവെന്ന് കോടതി കണ്ടെത്തി.

vachakam
vachakam
vachakam

കുട്ടിയുടെ ചികിത്സയ്ക്കും പഠനത്തിനുമായി 'GoFundMe' വഴി പിരിച്ചെടുത്ത 1.19 ലക്ഷം ഡോളർ, സമ്മർ സ്മിത്തും അഭിഭാഷകയും ആഡംബര ജീവിതത്തിനായി ചിലവഴിച്ചതായി തെളിവുകൾ പുറത്തുവന്നു.

ആഷറിന്റെ സ്വകാര്യത ലംഘിച്ചതിനും മനഃപൂർവം മാനസിക വിഷമം ഉണ്ടാക്കിയതിനും ജൂറി പ്രതികളെ കുറ്റക്കാരായി വിധിച്ചു. തന്റെ മേൽ വർഷങ്ങളായി ഉണ്ടായിരുന്ന കരിനിഴൽ ഒഴിഞ്ഞുപോയെന്നും ഈ വിധി വലിയ ആശ്വാസമാണെന്നും ആഷർ വാൻ പ്രതികരിച്ചു. എന്നാൽ വിധിനെതിരെ അപ്പീൽ നൽകുമെന്ന് സമ്മർ സ്മിത്ത് അറിയിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam