ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ സെപ്തംബറിൽ തുടക്കം കുറിച്ച 'പ്രാർത്ഥനാ സമർപ്പണവും അന്നദാനവും' എന്ന ചാരിറ്റി പ്രോജക്ടിന്റെ അനുഗ്രഹീത സമാപനം കോട്ടയം അതിരൂപതയിലെ മിഷൻ ലീഗ് യൂണിറ്റുമായി കൈകോർത്തുകൊണ്ട് ഈ മെയ് മാസം 25-ാം തീയതി ഞായറാഴ്ച കോട്ടയം നവജീവൻ ട്രസ്റ്റ് എന്ന അഗതിമന്ദിരത്തിൽ വച്ച് നടത്തപ്പെട്ടപ്പോൾ
അന്നേ ദിവസം തന്നെ ഇതിനോടനുബന്ധിച്ചുള്ള പ്രാർത്ഥനാ സമർപ്പണം കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ നിർവഹിച്ചു.
ഇടവക വികാരി ഫാദർ സിജു മുടക്കോടിയിൽ പ്രോജക്ട് സംഗ്രഹ വിശദീകരണം നൽകി. ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് സഹകരിച്ച എല്ലാ വ്യക്തികളോടുമുള്ള നന്ദി തദവസരത്തിൽ അദ്ദേഹം അറിയിച്ചു. സെന്റ് മേരിസ് കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിനെ പ്രതിനിധീകരിച്ച് ട്രഷറർ ജാഷ് തോട്ടുങ്കൽ സംസാരിച്ചു.
എല്ലാ ഇടവക ജനങ്ങളുടെയും പ്രത്യേകിച്ച് ഞങ്ങളുടെ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ സാന്നിധ്യത്തിൽ, ഇന്ന് ഇത് ആതിഥേയത്വം വഹിക്കാൻ കഴിയുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു എന്നും ഞങ്ങളുടെ സിഎംഎൽ പരിപാടിയുടെ അവിശ്വസനീയമായ വിജയവും ഞങ്ങൾ ഒരുമിച്ച് ഉണ്ടാക്കിയ അത്ഭുതകരമായ സ്വാധീനവും ആഘോഷിക്കുന്നത് ശരിക്കും സന്തോഷകരമാണ് എന്നും ജാഷ് സൂചിപ്പിച്ചു.
ഒരു കുട്ടിക്ക്, ഒരു മിഷനറിയാകുന്നതിന്റെ അടിസ്ഥാനം അനുകമ്പ, സഹാനുഭൂതി, മറ്റുള്ളവരെ സേവിക്കാനുള്ള ആഗ്രഹം എന്നിവയാൽ നിറഞ്ഞ ഒരു ഹൃദയമാണ്. ഈ പരിപാടിയിലൂടെ, നാമെല്ലാവരും നമ്മുടെ ജീവിതത്തിൽ ഈ പ്രധാന മൂല്യങ്ങൾ അനുഭവിക്കുകയും വികസിപ്പിക്കുകയും ചെയ്തു കുഞ്ഞ് മിഷണറിമാരായി വളരുവാൻ ഈ പദ്ധതി ഞങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് ജോഷ് കൂട്ടിച്ചേർത്തു.
മാതാപിതാക്കളുടെ സഹായത്തോടെ ഇന്ത്യയിലുടനീളമുള്ള 35 അനാഥാലയങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നും 2024 സെപ്തംബർ 29ന് ആരംഭിച്ച ഈ പദ്ധതി എല്ലാ ഞായറാഴ്ചയും തടസ്സമില്ലാതെ തുടർന്നു കൊണ്ടു പോയി ഏകദേശം 5,000 അഗതികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ഭക്ഷണം നൽകുവാനും പ്രാപ്തരാക്കിയ ഇടവകയിലെ എല്ലാ സുമനസ്സുകളോടും ഉള്ള നന്ദി ജോഷ് തദവസരത്തിൽ അറിയിച്ചു.
ഈ പദ്ധതി അടുത്ത സിസിഡി വർഷവും തുടരും എന്നും പക്ഷേ ക്രിസ്മസ്, പുതുവത്സരം, ഈസ്റ്റർ തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുന്നതിനാൽ ഈ പദ്ധതിയെ തുടർന്നും പിന്തുണയ്ക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്ന് മിഷൻ ലീഗ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്