മേരിലാൻഡിൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടി: മണ്ഡല പുനർനിർണ്ണയ ഭേദഗതി കോടതി തടഞ്ഞു

AUGUST 26, 2026, 10:49 PM

ന്യൂയോർക്ക് : 2028-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേരിലാൻഡിലെ കോൺഗ്രഷണൽ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർ ക്രമീകരിക്കാൻ  ഡെമോക്രാറ്റുകൾ മുന്നോട്ടുവെച്ച ഭരണഘടനാ ഭേദഗതി നിർദ്ദേശം കോടതി തടഞ്ഞു. 

നവംബറിലെ പൊതുതിരഞ്ഞെടുപ്പിൽ ഈ നിർദ്ദേശം  ബാലറ്റിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് ആനി അരുൺഡൽ കൗണ്ടി സർക്യൂട്ട് കോടതി ജഡ്ജി റോബർട്ട് തോംസൺ വിധിച്ചു. ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ റിപ്പബ്ലിക്കൻ പാർട്ടി നടത്തുന്ന മണ്ഡല പുനർനിർണ്ണയ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ശ്രമങ്ങൾക്ക് വൻ തിരിച്ചടിയാണ് ഈ വിധി.  

നിലവിൽ മേരിലാൻഡിലെ എട്ട് കോൺഗ്രഷണൽ സീറ്റുകളിൽ ഏഴെണ്ണവും ഡെമോക്രാറ്റുകളുടെ കൈവശമാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പക്കലുള്ള ഏക സീറ്റ് കൂടി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡെമോക്രാറ്റിക് ഗവർണർ വെസ് മൂർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തത്. 

vachakam
vachakam
vachakam

എന്നാൽ അതിർത്തികൾ പുനർനിർണ്ണയിക്കാനുള്ള സഭയുടെ നീക്കം നിയമപരമായി തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വന്തമായി പാസാക്കിയ നിയമത്തിലെ സമയപരിധികൾ പാലിക്കുന്നതിൽ നിയമസഭ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. 

 കൂടാതെ, ഭരണഘടന ഭേദഗതിയിലെ വാക്കുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒന്നിലധികം വിഷയങ്ങൾ ഒരൊറ്റ ചോദ്യത്തിൽ ഉൾപ്പെടുത്തിയത് ചട്ടലംഘനമാണെന്നും വിധിയിൽ പറയുന്നു.

വിധിക്കെതിരെ സംസ്ഥാന സർക്കാർ മേരിലാൻഡ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. എന്നാൽ അപ്പീലിൽ തീർപ്പാകുന്നത് വരെ വിധി നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തങ്ങൾക്ക് അനുകൂലമായി അന്തിമവിധി വരുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് നേതൃത്വം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam