കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (KAN) യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ ഊർജ്ജസ്വലരായ കുട്ടികളേയും യുവാക്കളേയും കേന്ദ്രീകരിച്ചുകൊണ്ട് മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും ഊന്നൽ നല്കിക്കൊണ്ട് 'യുവകളരി' എന്ന് നാമധേയം ചെയ്ത പരിപാടി വൻ വിജയമായിത്തീർന്നു. നാഷ്‌വിൽ പബ്ലിക് ലൈബ്രറി എഡ്മണ്ട്‌സൺ പൈക്ക് ബ്രാഞ്ചിലെ ഹാൾ ആയിരുന്നു വേദി. കുട്ടികളുടേയും യുവാക്കളുടേയും രക്ഷകർത്താക്കളുടേയും സാന്നിദ്ധ്യംകൊണ്ട് സമ്പന്നമായ പരിപാടിക്ക് നേതൃത്വം നല്കിയത് കാൻ യൂത്ത് ഫോറം ചെയർ സാജൻ പെരുമ്പള്ളി, കോ -ചെയർ നിഷ പ്രഭാകരൻ, യൂത്ത് ഫോറം മെമ്പർമാർ എന്നിവരായിരുന്നു. കാൻ പ്രസിഡന്റ് ശങ്കർ മന, ട്രഷറർ സുമ ശിവപ്രസാദ്, ഔട്ട് റീച്ച് ചെയർ സന്തോഷ് പി രാമചന്ദ്രൻ, വുമൻസ് ഫോറം ചെയർ പ്രസീദ രാജു, കാൻ മുൻ കൾച്ചറൽ കമ്മിറ്റി ചെയർ മനോജ് രാജൻ എന്നിവർ സന്നിഹിതരായിരുന്നു.
സംവേദനാത്മകമായി സംഘടിപ്പിച്ച മൂന്ന് സെഷനുകളായിരുന്നു 'യുവകളരി'യുടെ പ്രധാന സവിശേഷത. മലയാളം കഥാനിർമ്മിതി, ജെപ്പഡിക്കു (Jeopardy) സമാനമായ മലയാളഭാഷയ്ക്ക് ചേർന്ന മത്സരം, മലയാള സിനിമാഗാനത്തിനു ചുവടുവെച്ച് നടന്ന സൂമ്പ നൃത്തം എന്നിവ കുട്ടികളും യുവാക്കളും രക്ഷകർത്താക്കളും ആസ്വദിക്കുകയും എല്ലാവരിലും ആവേശം ഉളവാക്കുകയും ചെയ്തു. കുട്ടികൾക്ക് കാൻ പ്രസിഡന്റ് ശങ്കർ മന സമ്മാനങ്ങൾ വിതരണം ചെയ്തു.
യുവകളരിയുടെ വിജയം കാനിന്റെയും അതിന്റെ ഒരു വിഭാഗമായ യൂത്ത് ഫോറത്തിന്റേയും പുതുതലമുറകളോടുള്ള പ്രതിജ്ഞബദ്ധത ഉറപ്പിക്കുന്നതായി. പരിപാടി അവസാനിച്ചത് എല്ലാവരുടേയും അഭിനന്ദനം പ്രോത്സാഹനവും വിളിച്ചോതിക്കൊണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
