വാഷിംഗ്ടണ്‍: ജെ.പി മോര്‍ഗന്‍ ചേസിലെ ഒരു മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ കീഴ്ജീവനക്കാരന്‍ ലൈംഗികാതിക്രമ പരാതി നല്‍കിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരിക്കുകയാണ്. സ്ഥാപനത്തിലെ ഒരു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കെതിരെയാണ് തനിക്ക് കീഴില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നേക്കാള്‍ ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥ ലൈംഗികവൃത്തിക്കായി നിര്‍ബന്ധിച്ചെന്നും ലഹരിമരുന്ന് നല്‍കി ലൈംഗികമായി ഉപദ്രവിച്ചെന്നും വംശീയമായി അധിക്ഷേപിച്ചെന്നും വഴങ്ങാത്തതിനെത്തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ജീവനക്കാരന്റെ പരാതി.
ജെ.പി മോര്‍ഗന്‍ ചേസിലെ എക്സിക്യൂട്ടിവ് ഡയറക്ടറായ ലോര്‍ണ ഹജ്ദിനിക്കെതിരെയാണ് സഹപ്രവര്‍ത്തകന്‍ പരാതിയുമായി കോടതിയെ സമീപിച്ചത്. ഇത്തരം പരാതികള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ജെ.പി. മോര്‍ഗന്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയയായ ഉദ്യോഗസ്ഥയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള കര്‍ശനമായ നിയമങ്ങള്‍ നിലനില്‍ക്കെ, ഒരു പുരുഷ ജീവനക്കാരന്‍ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതി നല്‍കിയത് ഈ നിയമങ്ങളുടെ വ്യാപ്തിയെക്കുറിച്ചും തുല്യനീതിയെക്കുറിച്ചുമുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോര്‍പ്പറേറ്റ് ലോകത്തെ അധികാര ദുര്‍വിനിയോഗവും തൊഴിലിടങ്ങളിലെ സുരക്ഷയും സംബന്ധിച്ച ഗൗരവകരമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
