കാഷ് പട്ടേലിനെതിരെ അന്വേഷണം; അവതാരകനെതിരെയുള്ള അപകീർത്തിക്കേസ് തള്ളി

APRIL 24, 2026, 12:32 AM

ടെക്‌സാസ് : എം.എസ്.എൻ.ബി.സി  അവതാരകനെതിരെ പട്ടേൽ നൽകിയ അപകീർത്തിക്കേസ് ടെക്‌സസ് ഫെഡറൽ കോടതി തള്ളി.

പട്ടേൽ ഓഫീസിനേക്കാൾ കൂടുതൽ സമയം നൈറ്റ് ക്ലബ്ബുകളിൽ ചെലവഴിക്കുന്നുവെന്ന അവതാരകന്റെ പരാമർശം വെറും ആലങ്കാരികമാണെന്നും, അത് അപകീർത്തികരമായി കാണാനാവില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.

അതേസമയം എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന്റെ മദ്യപാനശീലത്തെക്കുറിച്ച് ഹൗസ് ഡെമോക്രാറ്റുകൾ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. പട്ടേലിന്റെ മദ്യപാനം ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന പരാതിയെത്തുടർന്ന്, ഡബ്ല്യു.എച്ച്.ഒ നിർദ്ദേശിച്ച പരിശോധനയ്ക്ക് വിധേയനാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

തന്റെ മദ്യപാനത്തെക്കുറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന് പട്ടേൽ വാദിക്കുമ്പോഴും, ഇത് ഗൗരവകരമായ സാഹചര്യമാണെന്ന് യുഎസ് ജനപ്രതിനിധികൾ വ്യക്തമാക്കി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam