മാർ അപ്രേം മെത്രാപ്പോലീത്താക്കു ഇന്റർനാഷണൽ പ്രയർ ലൈൻ ആദരാഞ്ജലികൾ അർപ്പിച്ചു

JULY 9, 2025, 1:21 AM

ഹൂസ്റ്റൺ: അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യയിലെ അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റിനെ നയിച്ചിരുന്ന മാർ അപ്രേം മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ  ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു. രാജ്യാന്തര പ്രെയർലൈൻ (582-ാമത്) ജൂലൈ 8 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തിൽ ഐപിഎൽ കോർഡിനേറ്റർ സി. വി. സാമുവേൽ അനുശോച പ്രമേയം അവതരിപ്പിച്ചു.

ജൂലൈ 7ന് തൃശൂരിൽ വെച്ചു 85 വയസ്സിൽ കാലം ചെയ്ത മാർ അപ്രേം നർമ്മബോധത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ആൾരൂപമായിരുന്നുവെന്നും സഭകൾ തമ്മിലുള്ള തർക്കം സമവായത്തിലെത്തിച്ചതാണ് മാർ അപ്രേമിന്റെ വലിയ സംഭാവനയെന്നും പരസ്പരം സ്‌നേഹിക്കുക സഹകരിക്കുക എന്നതായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നതെന്നു അനുശോച പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഐപിഎൽ കോർഡിനേറ്റർ സി.വി. സാമുവേൽ പറഞ്ഞു.

അഭിവന്ദ്യ തിരുമേനിയുടെ വിയോഗത്തിൽ കൽദായ സുറിയാനി സഭാ മക്കളുടെ വേദനയോടൊപ്പം ഐപിഎൽ കുടുംബാംഗങ്ങളും പങ്കു ചേരുന്നതായും സി.വി. സാമുവേൽ അറിയിച്ചു.
ടെക്‌സസ്സിൽ ഉണ്ടായ മഹാ പ്രളയത്തിൽ ജീവൻ നഷ്ടപെട്ട, ഇനിയും കണ്ടെത്താൻ കഴിയാത്ത നിരവധി പേർ, ഇവരെയോർത്തു വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായും, നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഗൾഫിൽ വെച്ചു ഹൃദ്‌രോഗത്തെ തുടർന്ന് ജൂലൈ 8 നു അന്തരിച്ച അറ്റ്‌ലാന്റയിൽ നിന്നുള്ള സതീഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെയോർത്തും പ്രാർത്ഥിക്കണമെന്നും സിവിഎസ് അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

റവ. കെ.ബി. കുരുവിള (വികാരി, സോവേഴ്‌സ് ഹാർവെസ്റ്റ് ഇവാഞ്ചലിക്കൽ ചർച്ച്, ഹ്യൂസ്റ്റൺ), ടെക്‌സസ് പ്രാരംഭ  പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോർഡിനേറ്റർ സി.വി. സാമുവേൽ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി  റവ. പി.എം. സാമുവൽ (സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ), ഫിലാഡൽഫിയയെ പരിചയപ്പെടുത്തുകയും ചെയ്തു.

കെ.ഇ. മാത്യു(ഫിലാഡൽഫിയ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ടി.എ. മാത്യു, ഹ്യൂസ്റ്റൺ, ടെക്‌സസ്. മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. തുടർന്ന് വെരി. റവ. പി.എം. സാമുവൽ ഗദ്‌സമന തോട്ടത്തിൽ കർത്താവ് ചെയ്ത പ്രാർത്ഥനയെ കുറിച്ച് മുഖ്യ സന്ദേശം നൽകി.
ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു.

തുടർന്ന് നന്ദി രേഖപ്പെടുത്തി. സമാപന പ്രാർത്ഥനയും ആശീർവാദവും റവ. പി.എം. സാമുവൽ നിർവഹിച്ചു. ഷിബു ജോർജ് ഹൂസ്റ്റൺ, ജോസഫ് ടി. ജോർജ്ജ് (രാജു), ഹൂസ്റ്റൺ എന്നിവർ ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam