തൊഴിലില്ലായ്മയും വിസ അനിശ്ചിതത്വവും: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

MAY 1, 2026, 5:55 AM

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. അമേരിക്കയിലെ ഡിപോള്‍ സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കിയ ചന്ദു (26) എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. തൊഴിലില്ലായ്മയും വിസ സംബന്ധിച്ച അനിശ്ചിതത്വവും സാമ്പത്തിക സമ്മര്‍ദ്ദവുമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന സൂചന.

പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ചന്ദു. എന്നാല്‍ ഒപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് കാലയളവില്‍ ജോലി കണ്ടെത്തേണ്ടി വരുന്നതിന്റെ സമ്മര്‍ദ്ദം, എച്ച്-1ബി വിസ സംബന്ധിച്ച പുതിയ നിയന്ത്രണങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന വിദ്യാഭ്യാസ കടം എന്നിവ ചന്ദുവിനെ മാനസികമായി തളര്‍ത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.

ചന്ദുവിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിന് 'ഗോ ഫണ്ട് മീ' വഴി ധനസമാഹരണം ആരംഭിച്ചു. രാജേഷ് ഗുര്‍റം എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ ക്യാമ്പയിന്‍ ഇതിനോടകം 57,000 ഡോളറിലധികം സമാഹരിച്ചതായാണ് റിപ്പോര്‍ട്ട്. 70,000 ഡോളറാണ് ആകെ ലക്ഷ്യമിടുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ക്കും യാത്രാച്ചെലവുകള്‍ക്കുമായി ഏകദേശം 25,000 ഡോളറോളം ചിലവ് വരും. സാധാരണക്കാരായ ചന്ദുവിന്റെ മാതാപിതാക്കള്‍ക്ക് ഈ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രവാസി സമൂഹം സഹായവുമായി എത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam