ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ മേധാവിയായി ജയ് ഭട്ടാചാര്യയെ നിയമിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയുടെ പ്രധാന പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്. ഇതിന്റെ ഡയറക്ടര്‍ സ്ഥാനത്തേക്കാണ് ഇന്ത്യന്‍ വംശജനായ ജയ് ഭട്ടാചാര്യയെ (56) ട്രംപ് നിയമിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബയോമെഡിക്കല്‍ ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) നയിക്കാന്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പരിശീലനം ലഭിച്ച ഫിസിഷ്യനും സാമ്പത്തിക വിദഗ്ധനുമായ ജയ് ഭട്ടാചാര്യയെ തിരഞ്ഞെടുത്തതായി ട്രംപ് അറിയിച്ചു.
കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന വ്യാപക ലോക്ക്ഡൗണുകളെ എതിര്‍ത്ത് രംഗത്തെത്തിയ വ്യക്തി കൂടിയായിരുന്നു ഭട്ടാചാര്യ. അമേരിക്കയില്‍ കോവിഡ് നയം രൂപീകരിച്ചപ്പോള്‍ അതില്‍ സുപ്രധാന വിമര്‍ശനങ്ങള്‍ നടത്തിയതും ഭട്ടാചാര്യയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്