ന്യൂയോർക്ക്: നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ ക്രിമിനൽ കേസുകൾ റദ്ദാക്കി. കേസുകൾ പിൻവലിക്കണമെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്ത് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ച കേസാണ് റദ്ദാക്കിയത്. 2020ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഡൊണാൾഡ് ട്രംപ് ഗൂഢാലോചന നടത്തിയെന്ന നാല് ആരോപണങ്ങൾ തള്ളിക്കളയാൻ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് തിങ്കളാഴ്ച ഫെഡറൽ ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നു.
സിറ്റിംഗ് പ്രസിഡൻ്റുമാരെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന ദീർഘകാല അമേരിക്കൻ നയമനുസരിച്ച് ട്രംപിനെ ഇനി വിചാരണ ചെയ്യാനാകില്ലെന്ന യുഎസ് നീതിന്യായ വകുപ്പിൻ്റെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്