ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹുസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നിന്നും സ്ഥലം മാറിപ്പോയ വൈദികർക്ക് യാത്രയയപ്പു നൽകി.
ജൂൺ മാസം 29 നു ഞായറാഴ്ച ഹുസ്റ്റൻ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക പള്ളിയിൽ നടത്തിയ യാത്രയപ്പു സമ്മേളനത്തിൽ വികാരി റവ. ഫാ. ജോണികുട്ടി ജോർജ് പുലിശ്ശേരിക്കു ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് ഉപഹാരം നൽകി.
ഹുസ്റ്റനിലെ വിവിധ ദേവാലയങ്ങളിൽ നടന്ന യാത്രയപ്പിൽ റവ. സാം. കെ. ഈശോ (വികാരി, ട്രിനിറ്റി മാർത്തോമാ ചർച്ച്), റവ. സന്തോഷ് തോമസ് (അസി. വികാരി, ഇമ്മാനവേൽ മാർത്തോമാ ചർച്ച്), റവ. ബെന്നി തോമസ് (വികാരി, സെന്റ് തോമസ് സി.എസ്.ഐ ചർച്ച്) എന്നിവർക്ക് ഐസിഇസിഎച്ചിന്റെ ഉപഹാരം നൽകി.
വിവിധ ഇടവകകളിൽ നടത്തിയ യാത്രയയപ്പു യോഗങ്ങളിൽ ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്. റവ. ഡോ. ജോബി മാത്യു, റവ. ജീവൻ ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പി.ആർ.ഒ. ജോൺസൻ ഉമ്മൻ, ഫാൻസി മോൾ പള്ളത്തുമഠം, നൈനാൻ വീട്ടീനാൽ, ബിജു ചാലക്കൽ, ഡോ. അന്ന കോശി എന്നിവർ പങ്കെടുത്തു.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്