ഹൂസ്റ്റണിൽ ഐ.സി.ഇ.സി.എച്ച് ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ ജൂൺ 6ന്

JUNE 4, 2026, 5:02 AM

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന വാർഷിക ക്രിക്കറ്റ് ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ മത്സരം ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് 2:30ന് സ്റ്റാഫോർഡ് സിറ്റി പാർക്കിൽ നടക്കും.

ഏപ്രിൽ 11ന് തുടക്കം കുറിച്ച് രണ്ടു മാസങ്ങൾ നീണ്ടു നിന്ന ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനലിൽ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ചർച്ച് ടീമും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ചർച്ച് ടീമും ഏറ്റുമുട്ടും.

14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ആവേശകരമായ മത്സരങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്.

vachakam
vachakam
vachakam

5.30ന് നടക്കുന്ന സമ്മാന ദാന ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിങ്ക്റ്റ് 3 പോലീസ് ക്യാപ്ടൻ മനു പൂപ്പാറയിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.

ടൂർണമെന്റിലെ വിജയികൾക്ക് കെ.കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. റണ്ണേഴ്‌സ്അപ്പ് ടീമിന് ബിജു ചാലക്കൽ സ്‌പോൺസർ ചെയ്യുന്ന ട്രോഫി നൽകും. മറ്റ് ട്രോഫികൾ ജോർജ് ജോസഫ് (MassMutual Greater Houston) സ്‌പോൺസർ ചെയ്യുന്നു.

മാസ്സ് മ്യുച്ചൽ, അലാമോ ട്രാവൽസ്, ആൻസ് ഗ്രോസിയേഴ്‌സ് തുടങ്ങിയവർ സ്‌പോന്‌സർമാരായി ടൂർണമെന്റിനെ സഹായിക്കുന്നു. ആഷാ റേഡിയോ ഫൈനലിന്റെ മീഡിയ കവറേജ് നൽകും.

vachakam
vachakam
vachakam

ഐ.സി.ഇ.സി.എച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് .ബി. പ്രകാശ്, റവ. ഫാ. ജെക്കു സഖറിയാ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, സ്‌പോർട്‌സ് കൺവീനർ ജിനോ ജേക്കബ്, ക്രിക്കറ്റ് കോർഡിനേറ്റർമാരായ ബിജു ചാലക്കൽ, അനിൽ വർഗീസ് എന്നിവർ എല്ലാ കായികപ്രേമികളെയും കുടുംബസമേതം എത്തി ഫൈനൽ മത്സരം ആസ്വദിക്കണമെന്ന് അഭ്യർത്ഥിച്ചു.

1981ൽ സ്ഥാപിതമായ ഐ.സി.ഇ.സി.എച്ച്, ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിച്ച് ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന സംഘടനയാണ്. ക്രിക്കറ്റ് ടൂർണമെന്റ് സമൂഹത്തിലെ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ഇടയിൽ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി സംഘാടകർ അറിയിച്ചു.

ജീമോൻ റാന്നി (പി.ആർ.ഓ) 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam