വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്കൂൾ വൗച്ചർ പ്രോഗ്രാമിന് 5 ബില്യൺ ഡോളർ നിർദ്ദേശിച്ച് ഹൗസ് റിപ്പബ്ലിക്കൻമാർ. മെയ് 14-ന് ചേർന്ന ഹൗസ് കമ്മിറ്റിയിൽ റിപ്പബ്ലിക്കൻമാർ പ്രസിഡന്റിന്റെ സ്‌കൂൾ-വൗച്ചർ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതായി സൂചന നൽകി.
"ഏറ്റവും കൂടുതൽ സ്കോളർഷിപ്പുകൾ ആവശ്യമുള്ള കുടുംബങ്ങൾക്ക് സ്കോളർഷിപ്പുകൾ നൽകാൻ ഇത് സഹായിക്കും, അതുവഴി അവർക്ക് സ്വകാര്യ,ചർച്ച് സ്കൂളുകളിൽ ചേരാൻ കഴിയും," കമ്മിറ്റി ഹിയറിംഗിൽ പ്രതിനിധി നിക്കോൾ മല്ലിയോട്ടാക്കിസ് പറഞ്ഞു.
ശരാശരി വരുമാനത്തിന്റെ മൂന്നിരട്ടിയിൽ താഴെ വരുമാനം നേടുന്ന കുടുംബങ്ങൾക്കും, പ്രോഗ്രാം സൃഷ്ടിക്കുന്ന ഫെഡറൽ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്കും, ട്യൂഷനോ മറ്റ് സ്കൂൾ ആവശ്യങ്ങൾക്കോ സ്വകാര്യ സ്കൂളുകളിലോ, ഇടവക സ്കൂളുകളിലോ, ഹോംസ്കൂളിങ്ങിലോ ചെലവഴിക്കാൻ തിരഞ്ഞെടുക്കാം.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് സ്കൂൾ വൗച്ചർ പ്രോഗ്രാം റിപ്പബ്ലിക്കൻ പാർട്ടിയുടെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മുന്നോട്ടു വച്ചിരുന്നു. സംസ്ഥാനത്തെ ജനങ്ങൾ നൽകുന്ന പ്രോപ്പർട്ടി ടാക്സിന്റെ ഒരു വലിയ പങ്കു ടെക്സസ് പബ്ലിക് സ്കൂളുകൾക്കാണ് പോകുന്നത്.
പ്രൈവറ്റ് സ്കൂളുകളിൽ നൽകേണ്ടി വരുന്ന അധിക ഫീസിന്റെയും മറ്റും സഹായത്തിനാണ് വൗച്ചറുകൾ നൽകുന്നത്. ഒരു ബില്യൺ ഡോളറിന്റെ പദ്ധതിയിൽ 10000 ഡോളർ ഒരു വിദ്യാർഥിയുടെ പ്രൈവറ്റ് സ്കൂളിങ്ങിന് വേണ്ടി ചെലവഴിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഹോം സ്കൂളിങ് കുട്ടിയാണെങ്കിൽ 2000 ഡോളറായി ഫണ്ടിംഗ് കുറയും. ഒരു ലക്ഷം സ്കൂൾ കുട്ടികൾക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും എന്നാണ് കണക്കാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
