എപ്സ്റ്റീൻ ഫയലുകളിൽ ഒളിച്ചുകളി: ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ഹിലാരി ക്ലിന്റൺ

FEBRUARY 17, 2026, 4:04 AM

ന്യൂയോർക്ക്: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ പുറത്തുവിടുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം മനഃപൂർവ്വം കാലതാമസം വരുത്തുകയാണെന്ന് മുൻ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റൺ. ബെർലിനിൽ നടന്ന വേൾഡ് ഫോറത്തിൽ പങ്കെടുക്കവെ ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഹിലാരി ഭരണകൂടത്തിനെതിരെ ആരോപണം ഉന്നയിച്ചത്. "ഫയലുകൾ പുറത്തുവിടൂ, അവർ ഇതിൽ വളരെ സാവധാനത്തിലാണ് നീങ്ങുന്നത്," ഹിലാരി പറഞ്ഞു.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് ഫയലുകൾ ഈ മാസം ആദ്യം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. എന്നാൽ, അന്വേഷണത്തെ ബാധിക്കുമെന്നും സ്വകാര്യ മെഡിക്കൽ വിവരങ്ങളാണെന്നും ചൂണ്ടിക്കാട്ടി ഏകദേശം 30 ലക്ഷത്തോളം പേജുകൾ ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇതിനെയാണ് ഹിലാരി ചോദ്യം ചെയ്യുന്നത്.  

ഫെബ്രുവരി 26-ന് ഹിലാരി ക്ലിന്റണും 27-ന് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണും കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകും. ആദ്യം ഹാജരാകാൻ വിസമ്മതിച്ചെങ്കിലും പിന്നീട് ഇരുവരും സമ്മതിക്കുകയായിരുന്നു. 1983-ൽ ജെറാൾഡ് ഫോർഡിന് ശേഷം ഒരു കോൺഗ്രസ് പാനലിന് മുന്നിൽ മൊഴി നൽകുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റാകും ബിൽ ക്ലിന്റൺ. അടച്ചിട്ട മുറിയിലല്ലാതെ പരസ്യമായ വിചാരണ വേണമെന്നാണ് ക്ലിന്റൺ കുടുംബത്തിന്റെ ആവശ്യം.

അതേസമയം, ഹിലാരിയുടെ ആരോപണങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. ഡെമോക്രാറ്റുകൾ ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഇരകൾക്കായി ട്രംപ് ഭരണകൂടം ചെയ്തിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെട്ടു. എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ, തനിക്ക് ഒളിക്കാനൊന്നുമില്ലെന്നും താൻ കുറ്റവിമുക്തനാക്കപ്പെട്ടതാണെന്നും ട്രംപ് പ്രതികരിച്ചു. ക്ലിന്റണും മറ്റ് ഡെമോക്രാറ്റുകളുമാണ് ഈ കേസിൽ കുടുങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam