സെപ്തംബർ 22 തിങ്കളാഴ്ച ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 1 നു വിദ്യാരംഭത്തോടെ സമാപിക്കും. സ്ത്രീയെ പെറ്റമ്മയായും ജഗദംബയായും ആരാധിക്കുന്ന മഹത്തായ സംസ്‌കാരത്തിന്റെ ഭാഗഭാക്കായ ഓരോ സനാതനധർമ്മ വിശ്വാസിയും. ഈ നാളുകളിൽ പരമാത്മാവിനെ സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നിർവഹിക്കുന്ന ദേവതയായി ആരാധിക്കുന്ന മഹത്തായ ദിനങ്ങൾ. അതാണ് നമ്മുക്ക് നവരാത്രി. നവരാത്രിയുടെ ആദ്യ മൂന്ന് ദിനങ്ങൾ ശക്തിയുടെയും ധൈര്യത്തിന്റെയും ഭാവമായ മഹാ ദുർഗ്ഗയെയും അടുത്ത മൂന്ന് ദിനങ്ങൾ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മിയെയും അവസാന മൂന്ന് ദിനങ്ങൾ അറിവിന്റെയും വിദ്യയുടെയും ദേവതയായ മഹാസരസ്വതിയെയും ആരാധിക്കുന്നു.
മുൻകാലങ്ങളെ പോലെ ഈ വർഷവും അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനദീപം മനസ്സിൽ തെളിയുന്ന വിജയ ദിവസമായ വിജയദശമി നാളിൽ മഹാദുർഗ്ഗയുടെയും മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും മുന്നിൽ വിദ്യക്കും തൊഴിലിനും ഐശ്വര്യത്തിനും വേണ്ടിയുള്ള വിശേഷാൽ പൂജക്ക് ശേഷം അക്ഷരങ്ങളുടെയും അറിവിന്റെയും പുതിയ ലോകം കുരുന്നുകൾക്ക് തുറന്നു കൊടുത്തുകൊണ്ട് വിദ്യാരംഭ പൂജകൾ ആരംഭിക്കും.
ആദ്യക്ഷരം കുറിക്കുന്ന കുഞ്ഞിന്റെ നാവിൽ പരമാത്മാവിനെ സൂചിപ്പിക്കുന്ന ഹരിയും അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്ന ശ്രീയും ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ എഴുതിക്കുന്നു. വിദ്യാ കടാക്ഷം തേടുന്ന മറ്റു കുട്ടികൾക്കായി അവരുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ നിറച്ച പാത്രത്തിൽ 'ഓം ഹരി ശ്രീ ഗണപതയെ നമഃ' എന്ന് എഴുതിക്കുന്നു.
ഈ വിശേഷ ദിവസത്തിൽ പങ്കെടുക്കുവാൻ നിങ്ങൾ ഏവരെയും സന്തോഷ പൂർവ്വം സ്വാഗതം ചെയ്ന്നു. ഈ നവരാത്രി വ്രതത്തിലും ശ്രേഷ്ഠമായി മറ്റൊരു വ്രതവും ഇല്ല. സാധകനെ പവിത്രനാക്കുകയും എല്ലാ ഐശ്വര്യങ്ങൾക്കും പ്രാപ്തനാക്കുകയും ചെയ്യുന്നു. വൃത ശുദ്ധിയുടെ ഈ നാളുകൾ നമ്മുക്ക് ഒന്നിച്ച് ആഘോഷിക്കാം.
വിദ്യാരംഭത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ Geethamandalam1978@gmail ബന്ധപ്പെടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
